യുഎഇ പ്രവാസികള്‍ക്ക് ഇരുട്ടടി: ജീവിത ചിലവ് കുത്തനെ ഉയരും, ആശ്വാസം ഇവർക്ക് മാത്രം
ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി യു എ ഇയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം വർധിപ്പിച്ചു. പത്ത് മുതല്‍ 35 ശതമാനം വരെയാണ് വർധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുപതോളം ഇന്‍ഷൂറന്‍ കമ്പനികളാണ് പ്രീമിയം വലിയ തോതില്‍ വർധിപ്പിച്ചിരിക്കുന്നത്. ശേഷിക്കുന്ന കമ്പനികളും ഉടന്‍ തന്നെ സമാനമായ രീതിയില്‍ പ്രീമിയം നിരക്കം വർധിപ്പിക്കു.
ഇന്‍ഷൂറന്‍സ് പ്രീമിയം വർധനവോടെ യു എ ഇയില്‍ താമസിക്കുന്ന പ്രവാസി കുടുംബങ്ങളുടെ ജീവിത ചിലവ് വർധിക്കും. "2023 ഓഗസ്റ്റ് മുതൽ നിരക്കുകൾ വർദ്ധിക്കാൻ തുടങ്ങി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും ഇത് തുടർന്നു. അപേക്ഷകന്റെ പ്രായത്തെ ആശ്രയിച്ച് ശരാശരി പ്രീമിയം 10 ശതമാനം മുതൽ 35 ശതമാനം വരെ വർദ്ധിച്ചു," പോളിസി ബസാറിലെ ഹെൽത്ത് ആൻഡ് മോട്ടോർ ഇൻഷുറൻസ് ബിസിനസ് ഹെഡ് തോഷിത ചൗഹാൻ പറഞ്ഞു.

മെഡിക്കൽ പണപ്പെരുപ്പം മൂലം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ കോവിഡ് പാൻഡെമിക്കിന് ശേഷം ഓരോ വർഷവും 15 ശതമാനം മുതൽ 20 ശതമാനം വരെ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് ഇന്‍ഷൂറന്‍ പ്രീമിയം വർധിപ്പിക്കുന്നതെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. കമ്പനി ജോലിക്കാർക്ക് കമ്പനി ഇൻഷുറൻസ് നൽകുമെങ്കിലും ഭൂരിഭാഗം കുടുംബാംഗങ്ങളുടെയും ഇൻഷുറൻസ് തുക വ്യക്തികളാണ് നല്‍കുന്നത്.
നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് യു എ ഇ ഭരണകൂടം നടപ്പിലാക്കിയത്. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. എന്നിരുന്നാലും, തൊഴിലുടമ കുട്ടികൾക്ക് ഇൻഷുറൻസ് നൽകുന്നില്ലെങ്കിൽ, മാതാപിതാക്കൾ അവരുടെ സ്പോൺസർഷിപ്പിന് കീഴിലായതിനാൽ അവർക്ക് ആരോഗ്യ ഇൻഷുറൻസ് സ്വന്തം നിലയില്‍ വഹിക്കേണ്ട അവസ്ഥയാണുള്ളത്.
അതേസമയം, പ്രതിമാസം 4,000 ദിർഹത്തിൽ താഴെ വരുമാനമുള്ള ജീവനക്കാർക്കുള്ള ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അടിസ്ഥാന പ്ലാനിലെ മിനിമം പ്രീമിയത്തിൽ മാറ്റമില്ലെന്ന് ചൗഹാൻ വെളിപ്പെടുത്തി.
എന്നാല്‍ 18 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 4,000 ദിർഹത്തിന് മുകളിൽ വരുമാനമുള്ള ജീവനക്കാരുടെ അടിസ്ഥാന ഇൻഷുറൻസിന്റെ പ്രീമിയം നിരക്കം 10 ശതമാനം വർധിച്ചു.
ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ളവരുടെ പ്രീമിയം 20-30% കൂട്ടി. അടിസ്ഥാന പ്ലാനുകളുടെ പ്രീമിയം മാറ്റമില്ലാതെ തുടരുന്നു, എന്നിരുന്നാലും, പ്രായപരിധി നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്ലാനുകളുടെ പ്രീമിയം വർദ്ധിച്ചതായി യൂണിറ്റ്ട്രസ്റ്റ് ഇൻഷുറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മൊയിൻ ഉർ റഹ്മാനും കൂട്ടിച്ചേർത്തു.












Click it and Unblock the Notifications