നവംബറിലും യുഎഇ ഇന്ധന വില മുകളിലേക്ക് തന്നെ
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുടെ അടിസ്ഥാനത്തില്‍ മാസംതോറും എണ്ണവില നിശ്ചയിക്കുന്ന രീതിയാണ് യുഎഇ പിന്തുടരുന്നത്.
അബുദാബി: ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം ഗണ്യമായി കുറക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന് വില ഉയര്‍ന്ന സാഹചര്യത്തില്‍ നവംബറിലും യുഎഇ ഇന്ധന വിലയില്‍ വര്‍ദ്ധനവു രേഖപ്പെടുത്തി.
ഒക്ടോബറിലും സമാന സാഹചര്യം നിലവിലുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുടെ അടിസ്ഥാനത്തില്‍ മാസംതോറും എണ്ണവില നിശ്ചയിക്കുന്ന രീതിയാണ് യുഎഇ പിന്തുടരുന്നത്.

വില നിര്‍ണ്ണയ സമിതിയുടെ അറിയിപ്പ് പ്രകാരം നവംബറില്‍ യുഎഇ ലെ ഇന്ധനവില ഇനി പറയും വിധമായിരിക്കും. സൂപ്പര്‍ പെട്രോളിന് 1.90, സ്പെഷ്യലിന് 1.79 ദിര്‍ഹം, ഇ പ്ലസ്സിന് 1.72, ഡീസലിന് 1.91 ദിര്‍ഹം എന്നിങ്ങിനെയാണ്.












Click it and Unblock the Notifications