Qatar crisis:ഖത്തറിലുള്ള ബന്ധുക്കളെ വിളിക്കാന്‍ യുഎഇയില്‍ ഹോട്ട്‌ലൈന്‍
ദുബായ്: ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ചില ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി പോകേണ്ടി വന്ന സാഹചര്യം കണക്കിലെടുത്ത് യുഎഇ ഭരണകൂടം അത്തരക്കാര്‍ക്ക് പരസ്പരം സംസാരിക്കാനും ആശയ വിനിമയം നടത്താനും ഹോട്ട്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന് സായെദ് അല് നഹ്യാന്റെ പ്രത്യേക നിര്‌ദ്ദേശ പ്രകാരമാണ് നടപടി. സൌദി അറേബ്യ, ബഹ്‌റിന് എന്നീ രാജ്യങ്ങളും സമാനമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തറില് നിന്നും വിവാഹം ചെയ്തിട്ടുള്ള സ്വദേശികള്‍ക്കും തിരിച്ചുമുള്ളവര്ക്ക് അവരുടെ ബന്ധുക്കളുമായി ഫോണില് സംസാരിക്കുന്നതിനാണ് 718002629 എന്ന നമ്പര്‍ യുഎഇ ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications