സാംസംഗ് നോട്ട് 7നുമായി യുഎഇ വിമാനങ്ങളില്‍ കയറാനാവില്ല, വിലക്ക് വിദേശത്തും
അബുദാബി: കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്‌സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളില്‍ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് യുഎഇ എയര്‍ലൈന്‍സിന് കീഴിലുള്ള വിമാനങ്ങളില്‍ ഫോണ്‍ നിരോധിച്ചുകൊണ്ട് യുഎഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്റെ (ജിസിഎഎ) ഉത്തരവ്.
വിമാനത്തിനുള്ളില്‍ വെച്ച് ഗാലക്‌സി നോട്ട് 7 ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യരുതെന്നും ലഗ്ഗേജിനൊപ്പം ഉള്‍പ്പെടുത്തരുതെന്നും യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജിസിഎഎ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈയ്ദി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഫോണിലെ ബാറ്ററികള്‍ വ്യാപകമായി പൊട്ടിത്തെറിച്ച് തീപിടിക്കുന്നുവെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിമാന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നിര്‍ദ്ദേശം. എമിറേറ്റ്‌സ് എയര്‍ലൈനും നിരോധനം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ വച്ച് ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാനോ ചാര്‍ജ്ജ് ചെയ്യാനോ പാടില്ലെന്നും നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications