പ്രവാസി സംഘടനകള്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു
ദുബായ്: പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ തീരുമാനത്തിനെതിരെ ഒ.ഐ.സി.സി. ഗ്‌ളോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 7ാം തിയ്യതി രാവിലെ ഡല്‍ഹി ജന്‍ധര്‍മന്തറില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തില്‍ ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റിയുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

മാര്‍ച്ച് 8ാം തിയ്യതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്തി സുഷമ സ്വരാജ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കാണുന്ന സംഘത്തിലും ഇന്‍ക്കാസ് പ്രതിനിധികളുടെ സാന്നിധ്യമുണ്ടാവുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.












Click it and Unblock the Notifications