Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരങ്ങള്‍ പ്രയോജനപ്പെടുത്താം; യുഎഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റ് 2017ന് ഐബിഎംസി ഗ്രൂപ് തുടക്കം കുറിക്കും

ദുബായ് : ഐ ബി എം സി ഫിനാന്‍ഷ്യല്‍ പ്രൊഫഷനല്‍ ഗ്രൂപ്പിന്റെ യുഎഇ ഇന്ത്യബിസിനസ് ഫെസ്റ്റ് 2017 ന്റെ ഔദ്യോഗിക പ്രഖ്യാപനം യുഎഇ യില്‍ നടന്നു. യുഎഇ യിലെ എല്ലാ എമിറേറ്റുകളെയും സംയോജിപ്പിച്ചു 10 മാസങ്ങളിലായി നടക്കുന്ന പ്രഥമ യുഎഇ ഇന്ത്യബിസിനസ് ഫെസ്റ്റിനാണ് ഐ ബി എം സി ഗ്രൂപ്പ് യു എ ഇ യില്‍ തുടക്കം കുറിക്കുന്നത്.

ഇത് സംബന്ധിച്ച ആദ്യ പരിപാടി മാര്‍ച്ച് 20 നു ദുബായ് ബുര്‍ജ് ഖലീഫ അര്‍മാനി ഹോട്ടലില്‍ വച്ച് നടക്കും. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നിക്ഷേപ , വ്യവസായ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും, വിദേശ നിക്ഷേപകര്‍ക്കും അന്താരാഷ്ട്ര വ്യാപാര സമൂഹത്തിനും ഒരു പോലെ ഗുണകരമാകുന്ന ചരിത്രപരമായ നാഴികക്കല്ലാണിത്.

ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളായ യുഎഇ യും ഇന്ത്യയും തമ്മിലുള്ള വന്‍പിച്ച നിക്ഷേപ, വാണിജ്യ, വ്യവസായ അവസരങ്ങള്‍ മനസിലാക്കാനും വിശകലനം ചെയ്യുവാനും പ്രായോഗിക തലത്തില്‍ എത്തിക്കുവാനും ഉതകുന്ന വിധത്തിലുള്ള ഇന്‍ഡസ്ടറി സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടെ സേവനങ്ങള്‍ നിക്ഷേപകരില്‍ എത്തിക്കുവാനാണ് യുഎഇ ഇന്ത്യ ബിസിനസ് ഫെസ്റ്റ് 2017 ലൂടെ ലക്ഷ്യമിടുന്നത്.

businessfestphoto

അബുദാബി അല്‍ ബതീന്‍ ഹൌസ് മജ്‌ലിസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഐ ബി എം സി യുഎഇ ഗ്രൂപ് ചെയര്‍മാനായ ശൈഖ് ഖാലിദ് ബിന്‍ അഹമദ് അല്‍ ഹാമദും ഐ ബി എം സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടരും സി ഇ ഒ യുമായ പി.കെ. സജിത്കുമാറും സംയുക്തമായി ആദ്യ യു എ ഇ ഇന്ത്യാ ബിസിനസ് ഫെസ്റ്റ് 2017 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. റാഷിദ് അല്‍ നൂരി, ഐ ബി എം സി ഫിനാന്‍ഷ്യല്‍ പ്രൊഫഷനല്‍ ഗ്രൂപ് സി ബി ഒ & എക്‌സിക്യുട്ടിവ് ഡയരക്ടര്‍ അനൂപ് പി എസ്, ഐ ബി എം സി യുഎഇ ഗ്രൂപ് പാര്‍ട്ണര്‍ മാരായ മോണിക്ക അഗര്‍വാള്‍, ശശികുമാര്‍, അനസൂയ, ജിത, തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

യുഎഇ യിലെ പ്രവാസി നിക്ഷേപകര്‍ക്കും മറ്റു നിക്ഷേപകര്‍ക്കും ഒരുപോലെ വ്യത്യസ്ത മേഖലകളിലെ ബിസിനസ് അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വിശദമായ ചര്‍ച്ചകള്‍ നടത്താനും സാധ്യമാക്കും വിധം ബിസിനസ് ലോഞ്ച് സൗകര്യവും ഒരുക്കുന്നു എന്നതും അതിനായി ഓരോ സന്ദര്‍ശകര്‍ക്കും ഓരോ ബി 2 ബി വളണ്ടിയര്‍ സേവനം ഉണ്ടാകുമെന്നതും ബിസിനസ് ഫെസ്റ്റ് ന്റെ പ്രത്യേകത ആണ്. ബിസിനസ് ഡിവേര്‍സിഫിക്കേഷന്‍ പ്ലാന്‍ ഉള്ളവര്‍ക്കും ബിസിനസ് പ്രൊജെക്ടുകള്‍ ഉള്ളവര്‍ക്കും നിക്ഷേപകര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. വ്യവസായ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസ് ഫെസ്റ്റിലേക്കുള്ള പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതുവഴി ഇന്‍വിറ്റേഷന്‍ മുഖേന സൗജന്യമായി ലഭിക്കുന്നതായിരിക്കും.

നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങളെപ്പറ്റിയും പുതിയ മേഖലകളെപ്പറ്റിയും പരിചയപ്പെടുത്തുന്ന ബിസിനസ് ഫെസ്റ്റ് 2017 , മാര്‍ച്ച് 20 ന് ദുബായ് ബുര്‍ജ് ഖലീഫ അര്‍മാനി ഹോട്ടലില്‍ ആരംഭിച് യു എ യിലെ എല്ലാ എമിറേറ്റുകളുടെയും പങ്കാളിത്തത്തോടെ ഡിസംബറില്‍ അബുദാബിയില്‍ സമാപിക്കും. യുഎഇ യിലും ഇന്ത്യയിലും നിലവിലുള്ള ബിസിനസ് അവസരങ്ങള്‍ അറിയുവാനും അപഗ്രഥിക്കുവാനും നിക്ഷേപ തലത്തില്‍ എത്തിക്കുവാനും ഉതകും വിധമുള്ള സേവനങ്ങളാണ് ബിസിനസ് ഫെസ്റ്റ് 2017 ഒരുക്കുന്നതെന്നും ഇരു രാജ്യങ്ങളും ഒരുക്കുന്ന വന്‍ നിക്ഷേപ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ബിസിനസ് ഫെസ്റ്റ് 2017 ന്റെ സേവനങ്ങള്‍ ഉപകാരപ്പെടുമെന്നും ശൈഖ് ഖാലിദ് ബിന്‍ അഹമദ് അല്‍ ഹാമദ് അഭിപ്രയാപ്പെട്ടു.

യുഎഇ ഇന്ത്യബിസിനസ് ഫെസ്റ്റ് 2017 ലൂടെ ഇരു രാജ്യങ്ങളിലുമുള്ള വിവിധങ്ങളായ നിക്ഷേപ അവസരങ്ങള്‍ അനുയോജ്യരായ നിക്ഷേപകര്‍ക്ക് മുന്നില്‍ എത്തിക്കുവാനുള്ള അവസരമാണ് നിലവില്‍ വരുന്നത്. ബിസിനസ് ഇന്കുബെഷന്‍ മുതല്‍ സര്‍ക്കാര്‍ സ്വകാര്യ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങളടക്കം ലഭ്യമാക്കുന്ന തരത്തില്‍ ഉള്ള സെമിനാറുകളും ഇന്‍ഡസ്ടറി വര്‍ക്ഷോപ്പുകളും ബിസിനസ് ഫെസ്റ്റ് 2017 ന്റെ ഭാഗമായിരിക്കും.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ PublicPrivate Partnership projects, FDI, FPI, mergers, acquisitions, franchises, partnerships, public offerings തുടങ്ങി ബിസിനസ് അവസരങ്ങളെപ്പറ്റി വിവരങ്ങള്‍ സെമിനാറുകളിലൂടെയും ഇന്‍ഡസ്ടറി വര്‍ക്ഷോപ്പുകളിലൂടെയും നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. ഇന്ത്യയിലെയും യുഎഇ യിലെയും വ്യാവസായിക രംഗത്തെ വിദഗ്ധരടങ്ങുന്ന സംഘമാണ് യു എ ഇ ഇന്ത്യബിസിനസ് ഫെസ്റ്റ് 2017 സേവനങ്ങള്‍ ഒരുക്കുന്നത് എന്നത് കൊണ്ട് തന്നെ നിക്ഷേപ സാധ്യതകളെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുവാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിലൂടെ നല്‍കുവാനാകുമെന്നും ഐ ബി എം സി ഗ്രൂപ്പിന്റെമാനേജിംഗ് ഡയറക്ടരും സി ഇ ഓ യുമായ പി.കെ. സജിത്കുമാര്‍ പറഞ്ഞു.

എക്‌സ്‌പൊ 2020, വിഷന്‍ 2030 , മേയ്ക്ക് ഇന്‍ ഇന്ത്യ , ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി വികസനൊന്മുഘമായ വന്‍ പദ്ധതികള്‍ക്ക് ഇരു രാജ്യങ്ങളും തുടക്കം കുറിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര നിക്ഷേപ, നിയമ,കംപ്ലയന്‍സ്, നികുതി, ബിസിനസ് പരിശീലന സേവന മേഘലകളില്‍ ഐ ബി എം സി ഗ്രൂപ്പിനുള്ള വ്യ്ദഗ്ധ്യവും ബിസിനസ് ഫെസ്റ്റ് 2017 ലൂടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ശ്രീ സജിത്ത് കൂട്ടിച്ചേര്‍ത്തു.

ബിസിനസ് ഫെസ്റ്റ് 2017 ന്റെ ഭാഗമായി യുഎഇ ഇന്ത്യ ബിസിനസ് അംബാസഡര്‍ അവാര്‍ഡും യു എ ഇ ഇന്ത്യ ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകളും യു എ ഇ യില്‍ നിന്നും ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 സെക്ടറുകളിലെ കമ്പനികള്‍ക്ക് സമാപന ചടങ്ങില്‍ നല്‍കുന്നതായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് ബിസിനസ് ഫെസ്റ്റ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി UAE INDIA B2B Cetnre മായി ഇ മെയില്‍ മുഖേന [email protected] വഴിയോ , നേരിട്ട് +971 4 4229305, Mob:+971557998733 എന്നീ നമ്പറുകള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+