കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇന്ത്യയെ കുറിച്ചുള്ള കാര്യങ്ങള്‍..

Google Oneindia Malayalam News

ദുബായ്: നൂറ്റാണ്ടുകളായി നിലനിന്നു പോകുന്ന ഇന്ത്യാ യുഎഇ ബന്ധങ്ങളുടെ പൂര്‍ണ്ണ ചരിത്രവും പരസ്പര സഹകരണവുമാണ് യുഎഇ ല്‍ നിന്നിറങ്ങുന്ന അറബിക് ഇംഗ്ലീഷ് പത്രങ്ങളിലെ പ്രധാന വിഷയം. അബുദാബി കിരിടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സംഘത്തിനും ഇന്ത്യയില്‍ ലഭിച്ച ഊഷ്മള വരവേല്‍പ്പും ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ പുതിയ കരാറുകളും ഏറെ പ്രധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഡല്‍ഹി വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദിനെ രണ്ട് കൈയ്യും നീട്ടി നടന്നു നീങ്ങി ആലിംഗനം ചെയ്യുന്ന ചിത്രവും വീഡിയോയും സ്വദേശികളടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് നെടുംതൂണായി പ്രവര്‍ത്തിച്ചവരുടെ നാട്ടിലാണ് ഞങ്ങളുടെ ഭരണാധികാരികള്‍ ഏതാനും ദിവസങ്ങളായി സന്ദര്‍ശനം നടത്തികൊണ്ടിരിക്കുന്നതെന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

abudhabiprince

ആവശ്യത്തിലധികം സ്വാതന്ത്രത്തില്‍ സ്വന്തം രാജ്യത്ത് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി തരുന്ന പൊറ്റമ്മയെന്ന യുഎഇ യുടെ ഭരണകര്‍ത്താക്കള്‍ക്ക് ഇന്ത്യയില്‍ ലഭിച്ച സ്വീകരണത്തില്‍ യുഎഇ ല്‍ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും അതീവ സന്തോഷത്തിലാണ്.

ഇന്ത്യയിലെ ജനങ്ങളെ കുറിച്ചും ഭരണാധികാരികളെ കുറിച്ചുമുള്ള പുകഴ്ത്തലുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അറബിക് ഇഗ്ലീഷ് പത്ര ദ്രശ്യ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ പുതിയ കരാറുകള്‍ ഭാവിയിലും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ച് സന്ദര്‍ശനത്തോടെ യുഎഇ സംഘത്തിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് വിരാമമാകും. വെള്ളിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തില്‍ നിന്നും സംഘം യുഎഇ ലേക്ക് മടങ്ങും.

English summary
UAE, India: Lasting friendship and advanced relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X