യുഎഇ: ഇന്ത്യന്‍ ബാങ്കുകള്‍ പഴയ നോട്ട് സ്വീകരിക്കുന്നില്ല!! പ്രവാസികള്‍ക്ക് പ്രതിസന്ധി

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പങ്കജ് മുന്ത്രയാണ് വിഷയത്തില്‍ പ്രതികരിച്ചത്

ദുബായ്: കേന്ദ്രസര്‍ക്കാരിന്റെ 500, 1000 രൂപ നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ എസ്ബിഐയെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ സാമ്പത്തിക വിദഗ്ദര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പങ്കജ് മുന്ത്രയാണ് യുഎഇയിലെ എസ്ബിഐ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയത്.

രാജ്യത്തേക്കുള്ള കള്ളനോട്ടുകളുടെ വരവ് തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നവംബര്‍ എട്ടിന് രാത്രിയാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പുറത്തിറക്കിയത്. പൊതുജനങ്ങള്‍ക്ക് അവരുടെ പക്കലുള്ള നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധിയും കേന്ദ്രം പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയിരുന്നു.

പണം നേരിട്ട് സ്വീകരിക്കില്ല

പണം നേരിട്ട് സ്വീകരിക്കില്ല

ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് കീഴിലുള്ള ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നേരിട്ട് പണം വാങ്ങാന്‍ കഴിയില്ലെന്ന് പങ്കജ് മുന്ത്ര വ്യക്തമാക്കി.

ബാങ്ക് ഓഫ് ബറോഡയ്ക്ക് അനുമതി

ബാങ്ക് ഓഫ് ബറോഡയ്ക്ക് അനുമതി

യുഎഇ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മാത്രമാണ് പണമിടപാടുകള്‍ നടത്താനുള്ള അധികാരമുള്ളൂ. യുഎഇയില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് മാത്രമേ പണം സ്വീകരിക്കാനുള്ള അനുമതിയുള്ളൂ. എന്നാല്‍ ഈ ബാങ്കില്‍ പ്രവാസികള്‍ക്ക് അവരുടെ എന്‍ആര്‍ഒ അക്കൗണ്ട് വഴി മാത്രമേ പണം നിക്ഷേപിക്കാന്‍ കഴിയൂ.

രാജ്യത്തിന് പുറത്തുള്ള ബാങ്കുകള്‍ക്ക്

രാജ്യത്തിന് പുറത്തുള്ള ബാങ്കുകള്‍ക്ക്

ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും പങ്കജ് മുന്ത്ര പറഞ്ഞു. നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാമെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

വിമാനത്താവളങ്ങള്‍ നിരസിച്ചു

വിമാനത്താവളങ്ങള്‍ നിരസിച്ചു

ബെംഗളൂരുവിലെയും ദുബായിലെയും വിമാനത്താവളങ്ങള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് പോയ പ്രവാസി വനിത ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാജ്യത്ത് റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് പുറത്തിറക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+