പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ഇനി വിസ സേവനങ്ങള്‍ ഞായറാഴ്ചകളിലും
യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നടപടി

അബുദാബി: യു എ ഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഞായറാഴ്ച അടക്കം ഇനി എല്ലാ ദിവസവും, പാസ്പോര്‍ട്ട്, വിസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കഴിയും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നയതന്ത്ര ദൗത്യങ്ങള്‍ക്കും ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്കുന്ന ഇന്ത്യന്‍ കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ജനുവരി 22 മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കും.
20-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പെഷ്യലിസ്റ്റ് സേവന ദാതാവാണ് ബിഎല്സ് ഇന്റര്‍നാഷണല്‍ സര്‍വീസ്. പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ദുബായിലെയും ഷാര്‍ജയിലെയും മൂന്ന് സ്ഥലങ്ങളില്‍ ആണ് അപേക്ഷിക്കാനാകുക.
പ്രാദേശിക സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഒഴികെ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ബിഎല്സ് ഇന്റര്‍നാഷണല്‍ സര്‍വീസ് എന്നും തുറന്നിരിക്കും. അതേസമയം റമദാന് മാസത്തില്‍ (മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 22 വരെ) ഞായറാഴ്ച ഈ സേവനം താല്‍ക്കാലികമായി നിര്‍ത്തും. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയാണ് എന്നും പുതിയ നടപടി അതിന്റെ ഉദാഹരണമാണ് എന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ അമന് പുരി പറഞ്ഞു.

കൂടാതെ അപ്പോയിന്റ്മെന്റോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ ഏതൊരു ഇന്ത്യന്‍ പൗരനും അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിക്കാവുന്ന സാഹചര്യമാണ് ഒരുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തത്കാല്‍ കേസുകള്‍, അടിയന്തര സാഹചര്യങ്ങള്‍ (വൈദ്യ ചികിത്സ, മരണം), മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ ഒഴികെയുള്ള അപേക്ഷകര്‍ക്ക് ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷകളും മറ്റ് അനുബന്ധ പേപ്പറുകളുമായി ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ 3 വരെ അപേക്ഷ സമര്‍പ്പിക്കാം.
https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് ഉപയോഗിച്ച് ബിഎല്‍എസില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. നേരത്തെ ദുബായിലെ താമസക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിസക്ക് അപേക്ഷ സമര്‍പ്പിക്കാം എന്നും അറിയിച്ചിരുന്നു. രേഖകള്‍ അപൂര്ണ്ണമാകുകയോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ ആണെങ്കില്‍ ഈ സേവനം വിസ ഓഫീസര്‍മാര്‍ക്ക് ഉപയോഗിക്കാം.
ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള വിസയും ഇഷ്യൂ ചെയ്യാനും പുതുക്കാനും ഈ സേവനം ഉപയോഗിക്കാം. ഇതില്‍ ടൂറിസ്റ്റ്, സ്റ്റുഡന്റ്, ഗ്രീന്‍, ഗോള്‍ഡന്‍ വിസകളും റസിഡന്‍സി വിസകളും ഉള്‍പ്പെടും.
-
പൊടിയും കാറ്റും മഴയും; യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറി മറിയും; പ്രവാസികൾ ശ്രദ്ധിക്കുക -
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി യുഎഇ -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
‘ആ വോട്ട് കിട്ടൂല്ല’- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും!












Click it and Unblock the Notifications