യുഎഇ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം 29 ന് നടക്കും
ദുബായ്: ക്രെടന്‍സ് ഹൈസ്‌കൂള്‍ നേതൃത്വത്തിലുള്ള രണ്ടാമത് യുഎഇ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ഈ മാസം 29ന് നടക്കും. യുഎഇ യിലെ 15 സ്‌കൂളുകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. 9 മുതല്‍ 12 ക്ലാസ്സു വരെയുള്ളവര്‍ക്കാണ് മത്സരം. കാനഡയിലുള്ള ആയുഷ് എസ് രാജശേഖരന്‍ ക്വിസ് മാസ്റ്ററായിരിക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാലത്ത് എഴുത്ത് പരീക്ഷയിലൂടെ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ സെമി ഫൈനലില്‍ കടക്കും. മൂന്നു വീതം അംഗങ്ങളുള്ളതാവും ഓരോ ടീമും. ഒരു സ്‌കൂളില്‍ നിന്ന് പരമാവധി 5 ടീമുകള്‍ക്ക് വരെ പങ്കെടുക്കം. വിജയികള്‍ക്കു റോളിങ് ട്രോഫിയും മറ്റു സമ്മാനങ്ങളും നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇതു രണ്ടാം തവണയാണ് ക്രഡന്‍സ് സ്‌കൂളില്‍ ഇത്തരത്തിലുള്ള ക്വിസ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള നാലപ്പാട് പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഖുല്‍ഭൂഷന്‍ കെയ്‌നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications