യുഎഇ അടിമുടി മാറുന്നു; മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പുതിയ നിയമം, പ്രത്യേക കോടതി, അറിയാം...
അബുദാബി: ലോകത്ത് എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണ് യുഎഇ. ഇവിടെയുള്ള ഭരണാധികാരികളുടെ ദീര്‍ഘദൃഷ്ടിയും വിശാലമനസുമാണ് ഇതിന്റെ അടിസ്ഥാനം. കേരളത്തിന്റെ ഇന്നത്തെ വികസനത്തിലും മുന്നേറ്റത്തിലും യുഎഇയും ആ രാജ്യത്തെ ഭരണാധികാരികളുടെ സഹകരണവും മാറ്റി നിര്‍ത്താനാകില്ലെന്ന് പ്രവാസികള്‍ ഒരുപോലെ പറയുന്നു.
വിദേശികള്‍ക്ക് താമസിക്കാന്‍ ഏറ്റവും അനിയോജ്യമായ രാജ്യങ്ങളില്‍ ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് യുഎഇ. ഇപ്പോള്‍ യുഎഇ ഭരണകര്‍ത്താക്കള്‍ എടുത്ത തീരുമാനം എറെ ചര്‍ച്ചയാകുകയാണ്. മുസ്ലിം രാജ്യമായ യുഎഇയില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...

മുസ്ലിങ്ങളല്ലാത്ത താമസക്കാര്‍ക്കായി പ്രത്യേക നിയമം നടപ്പാക്കാന്‍ യുഎഇ തീരുമാനിച്ചു. അബുദാബി ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അന്‍ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തി നിയമങ്ങള്‍ പ്രത്യേകമായി പരിഗണിക്കും. വിചാരണ നടക്കുന്നത് പ്രത്യേക കോടതിയിലായിരിക്കും.

വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത് തുടങ്ങി വ്യക്തി ജീവതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ മതശാസനകള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുമെന്നാണ് സൂചന. ഇതിന് വേണ്ടി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക കോടതി സ്ഥാപിച്ചു. ഇവിടെ മുസ്ലിങ്ങളല്ലാത്തവരുടെ കേസുകള്‍ മാത്രമേ പരിഗണിക്കൂ. അറബിയിലും ഇംഗ്ലീഷിലുമായിട്ടായിരിക്കും വ്യവഹാരം.

വിദേശികള്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്നതിനും സുതാര്യതയ്ക്കും വേണ്ടിയാണ് അറബിക്ക് പുറമെ ഇംഗ്ലീഷും കോടതി വ്യവഹാരത്തിന് വേണ്ടി ഉള്‍പ്പെടുത്തിയത്. 20 വകുപ്പുകളാണ് പുതിയ നിയമത്തിലുള്ളത്. ഇത് നിരവധി ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. വിവാഹ മോചനം, സിവില്‍ വിവാഹം, കുട്ടികളുടെ നിയന്ത്രണം, പാരമ്പര്യ സ്വത്ത് തുടങ്ങി വ്യക്തികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

പുതിയ നിയമം ആഗോളതലത്തില്‍ യുഎഇയുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ ഇടയാക്കും. വിദേശികളെ കൂടുതലായി യുഎഇയിലേക്ക് ആകര്‍ഷിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇത്രയും സൂതാര്യമായ നിയമ വ്യവസ്ഥ ലോകത്ത് തന്നെ ആദ്യമാണെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറയുന്നു.

ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനും ജീവിക്കാനും സാധ്യമെന്ന് പ്രവാസികള്‍ കരുതുന്ന രാജ്യങ്ങളുടെ പട്ടിക അടുത്തിടെ എച്ച്എസ്ബിസി പുറത്തുവിട്ടിരുന്നു. ഇതില്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങളാണുള്ളത്. യുഎഇ നാലാംസ്ഥാനത്താണ്. ബഹ്‌റൈന്‍ എട്ടാം സ്ഥാനത്തും ഖത്തര്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്. പ്രവാസ ലോകത്ത് നടത്തിയ പഠനമാണ് എച്ച്എസ്ബിസി എക്‌സ്പാറ്റ് എക്‌സ്‌പ്ലോറല്‍ 14ാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്.

വിദേശത്ത് ജീവിക്കുന്ന 20000ത്തിലധികം പേരില്‍ നിന്നുള്ള അഭിപ്രായം തേടിയാണ് എച്ച്എസ്ബിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യുഎഇയില്‍ സര്‍വ്വെയുടെ ഭാഗമായ 82 ശതമാനം പേരും പറഞ്ഞത് ജോലി ചെയ്യാനും ജീവിക്കാനും അനിയോജ്യമായ രാജ്യമാണ് യുഎഇ എന്നാണ്. പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് സ്വിറ്റ്‌സര്‍ലാന്റ്, ആസ്‌ത്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ്.
ഹാപ്പി ബര്‍ത്ത്‌ഡേ അമ്മാ... മല്ലിക സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ഇന്ദ്രജിത്തും പൃഥ്വിരാജും

1940 വരെ ഒരു ചെറിയ മല്‍സ്യബന്ധന കേന്ദ്രം മാത്രമായിരുന്നു യുഎഇ. എണ്ണ കണ്ടെത്തിയതോടെയാണ് അതിവേഗ വളര്‍ച്ച ആരംഭിച്ചത്. ഇന്ന് ലോകത്തെ പ്രധാന വ്യാപാര കേന്ദ്രം, കപ്പല്‍ തുറമുഖം, വ്യോമയാന കേന്ദ്രം, ബിസിനസ് കേന്ദ്രം എല്ലാമായി യുഎഇ മാറി. ഒട്ടേറെ വിദേശികളാണ് യുഎഇയില്‍ സ്ഥിരതാമസത്തിന് കൊതിക്കുന്നത്. വരുമാനം, മെച്ചപ്പെട്ട ജീവിത നിലവാരം, ജോലിയിലെ പുരോഗതി എന്നിവയാണ് വിദേശികളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ കൂടെ നിര്‍ത്താന്‍ അടുത്തകാലത്തായി യുഎഇ ഗോള്‍ഡന്‍ വിസയും അനുവദിക്കുന്നുണ്ട്.












Click it and Unblock the Notifications