Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഫാമിലി വിസ നിയമം കര്‍ശനമാക്കുന്നു

ദുബായ്: യുഎഇയില്‍ കുടുംബ വിസയ്ക്ക് ഒട്ടേറെ പുതിയ നിബന്ധനകള്‍ വരുന്നു. മെയ് ഒന്ന് മുതലാണ് വിസ അനുവദിയ്ക്കുന്നതില്‍ നിയന്ത്രണങ്ങളും വ്യവ്‌സഥകളും നടപ്പിലാക്കുന്നത്. 9,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ കുടുംബ വിസയ്ക്ക് അപേക്ഷിയ്ക്കാന്‍ കഴിയൂ. എന്നാല്‍ നിലവിലുള്ള കുടുംബവിസയ്ക്ക് ഈ ഭേദഗതി ബാധകമല്ല.

മുന്‍പ് 4,000 ദിര്‍ഹത്തിന് മുകളില്‍ വേതനമുള്ളവര്‍ക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിയ്ക്കാന്‍ അനുമതി ഉണ്ടായിരുന്നു. ഈ വരുമാന പരിധിയാണ് ഇപ്പോള്‍ 9,000 ആയി ഉയര്‍ത്തിയിരിയ്ക്കുന്നത്. പതിനെട്ട് വയസിന്മുകളില്‍ പ്രായമുള്ള പെണ്‍മക്കള്‍ക്ക് വേണ്ടി വിസയ്ക്ക് അപേക്ഷിയ്ക്കുമ്പോള്‍ വിവാഹിതയല്ലെന്ന് വ്യക്തമാക്കുന്ന അറബിക് ഭാഷയിലുള്ള സ്‌പോണ്‍സറുടെ കത്ത് ഹാജരാക്കണം. ഫാമിലി വിസയ്ക്ക് അപേക്ഷിയ്ക്കുമ്പോള്‍ തൊഴില്‍ കരാര്‍ എമിഗ്രേഷന്‍ വകുപ്പില്‍ സാക്ഷ്യപ്പെടുത്തണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല.

UAE, Family Visa

മെയ് ഒന്ന് മുതല്‍ തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. വിസയ്ക്ക് അപേക്ഷിയ്ക്കുമ്പോള്‍ അപേക്ഷകന്റെ പേരിലുള്ള താമസരേഖയും നിര്‍ബന്ധമാണ്. കമ്പനിയാണ് താമസ സൗകര്യം ഒരുക്കുന്നതെങ്കില്‍ ഇത് സംബന്ധിയ്ക്കുന്ന രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശമുണ്ട്. എമിറേറ്റ്‌സ് ഐഡിയും വിസയ്ക്ക് അപേക്ഷിയ്ക്കുമ്പോള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ഭാര്യയും മക്കളും ഉള്‍പ്പെടുന്ന ഫാമിലി വിസയ്ക്കാണ് 9,000 ശമ്പള പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. ഇനി മാതാപിതാക്കളെ റെഡിഡന്‍സ് വിസയില്‍ കൊണ്ടുവന്ന് താമസിപ്പിയ്ക്കുന്നതിന് പ്രതിമാസം 20,000 ദിര്‍ഹം ശമ്പളം വേണമെന്ന് വ്യവസ്ഥയും കര്‍ശമാനമാക്കുകയാണ്. വീക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ വിസയ്ക്ക് അപേക്ഷിയ്ക്കുമ്പോള്‍ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+