ദുബായില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ സ്മാര്‍ട്ട് ബ്രേസ്ലേറ്റുകള്‍ രംഗത്ത്
ദുബായ്: അപകടങ്ങളില്‍പ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി പെട്ടന്ന് ബന്ധപ്പെടുവാനുള്ള സ്മാര്‍ട്ട് ബ്രേസ്ലേറ്റുകള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അടിയന്തിര സാഹചര്യങ്ങളില്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ബട്ടണില്‍ അമര്‍ത്തുന്നതോടെ കുട്ടികളുമായി ആശയ വിനിമയം നടത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.
കുട്ടിയുടെ ഹ്യദയമിടിപ്പ് മുതല്‍ കുട്ടി ഏത് ഭാഗത്താണ് നില്ക്കുന്നതെന്ന വിവരങ്ങളടക്കം രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും. ആഭ്യന്തരമന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഗവണ്മെന്റ് പ്രോഗ്രാമിലെ 'ഹിമായതി' പദ്ധതിയുടെ ഭാഗമായാണ് ബ്രേസ്ലെറ്റുകള് ഇറക്കിയിരിക്കുന്നത്. കുട്ടികളുടെ പൂര്‍ണ്ണ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള ഉപകരണം പുറത്തിറക്കിയിരിക്കുന്നതെന്ന് സ്മാര്‍ട്ട് ഗവണ്മെന്റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയരക്ടര്‍ ലെഫ്. കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാരി പറഞ്ഞു.

നാലു വയസ്സ് മുതല്‍ പതിനാറു വയസ്സുവരെയുള്ള കുട്ടികളെയാണ് പ്രധാനമായും ഉപകരണം ലക്ഷ്യമിടുന്നത്. ആരെങ്കിലും ഉപകരണം അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത്തരം വിവരങ്ങളും രക്ഷിതാക്കള്‍ക്ക് അറിയുവാന്‍ കഴിയും. ഇതിനകം ഏതാണ്ട് 30,000 ലധികം ഉപഭോക്താക്കള്‍ ഉപകരണത്തിനായി സമീപിച്ചിട്ടുണ്ടെന്ന് കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാരി അറിയിച്ചു.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications