കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതം മുഴുവന്‍ സന്തോഷിക്കാന്‍ യു.എ.ഇ ലോട്ട് വരൂ !!!

Google Oneindia Malayalam News

ദുബായ്:സന്തോഷകരമായി ജീവിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? ഐക്യരാഷ്ട്രസഭ അംഗീകരിച്ച സസ്‌റ്റൈനബ്ള്‍ ഡെവലപ്പ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ യാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം,ആരോഗ്യകരമായ ജീവിതം,സാമൂഹിക പിന്തുണ,പരസ്പര വിശ്വാസം,സ്വാതന്ത്യം,ഉദാരത എന്നീ ഘടങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയില്‍ ജനങ്ങള്‍ ഏറ്റവും സന്തോഷകരമായി ജീവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യൂറോപ്യന്‍ രാജ്യമായ സ്വിറ്റ് സര്‍ലാന്‍ഡിനാണ്. 158 രാജ്യങ്ങളുടെ പട്ടികയില്‍ മറ്റ് ജി.സി.സി രാജ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

dubai-city

28ാം സ്ഥാനവുമായി ഖത്തറും, 35ാം സ്ഥാനവുമായി സൗദിയും, 39ാം സ്ഥാനവുമായി കുവൈത്തുമാണ് പട്ടികയിലുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍. യു.എ.ഇ ഭരണകൂടം ജനങ്ങളോട് കാണിക്കുന്ന മികച്ച സേവന മനോഭാവമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ യു.എ.ഇ യെ മുന്നില്‍ നിര്‍ത്തുന്നത്.

English summary
As per the report of Sustainable developement solutions network UAE is ranked as the happiest country in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X