യുഎഇയിലെ മുതലാളിയും ശമ്പളം കുറയ്ക്കും പിടിച്ച് വെക്കും: പക്ഷെ തോന്നുംപടി പറ്റില്ല, നിയമം പറയുന്നത്
യുഎഇയിലെ തൊഴിലാളികളിൽ 90 ശതമാനവും പ്രവാസികളാണെന്നാണ് കണക്ക്. ഇവരില്‍ അധികവും മലയാളികളായ ഇന്ത്യക്കാരാണ്. സ്വകാര്യ മേഖലയില്‍ മാത്രമല്ല, പൊതുമേഖലയിലും പ്രവർത്തിക്കുന്ന നിരവധി തൊഴിലാളികളുണ്ട്. നമ്മുടെ നാട്ടിലേതിനേക്കാള്‍ ശക്തമായ തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണെങ്കിലും പലപ്പോഴും തൊഴിലാളികളുടെ അറിവില്ലായ്മ മുതലെടുത്ത് തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാരെ ചൂഷണം ചെയ്യാറുണ്ട്.
പ്രത്യേക സാഹചര്യങ്ങളില്‍ ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ ശമ്പളം പിടിക്കാനോ കുറയ്ക്കാനോ കഴിയുമെങ്കിലും ഇതിന് വ്യക്തമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നാണ് സാത്യം. ആർട്ടിക്കിൾ 25 (1 2) പ്രകാരം തൊഴിലുടമയ്ക്ക് ഒരു തൊഴിലാളിയുടെ വേതനം തടഞ്ഞുവയ്ക്കാനോ കുറയ്ക്കാനോ കഴിയുന്ന ഏഴ് സാഹചര്യങ്ങളുണ്ടെന്നാണ് സീനിയർ ലീഗൽ അസോസിയേറ്റ് നവൻദീപിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

വേതനത്തിന്റെ എത്ര ശതമാനം
അത്തരത്തിലുള്ള ചില സാഹചര്യങ്ങളാണ് ഇവിടെ പറയുന്നത്. തൊഴിലാളിയുടെ വേതനത്തിൽ നിന്നുള്ള പ്രതിമാസ കിഴിവ് ശതമാനത്തിന്റെ പരമാവധി പരിധിക്കുള്ളില്‍ നിന്നുകൊണ്ട്, തൊഴിലാളിക്ക് കമ്പനി അനുവദിച്ച വായ്പകളുടെ വീണ്ടെടുക്കലിനാണ് ശമ്പളത്തില്‍ നിന്നും കുറവ് വരുത്താം. പക്ഷെ ഇത് തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം നേടിയ ശേഷം മാത്രമായിരിക്കണം. ഇത്തരത്തില്‍ കുറവ് വരുത്തുമ്പോള്‍ യാതൊരു വിധത്തിലുള്ള പലിയും ഈടാക്കാന്‍ പാടില്ല.
തൊഴിലാളിക്ക് അർഹതയിൽ കവിഞ്ഞ തുക നല്‍കുന്നതായി കമ്പനി മനസ്സിലാക്കിയാല്‍ വേതനത്തില്‍ ഇളവ് വരുത്താം. എന്നാല്‍ വെട്ടിക്കുറയ്ക്കുന്ന തുക വേതനത്തിന്റെ 20 ശതമാനത്തിൽ കൂടരുത് എന്ന് വ്യവസ്ഥയുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമനിർമ്മാണം അനുസരിച്ച് ബോണസ്, റിട്ടയർമെന്റ് പെൻഷനുകൾ, ഇൻഷുറൻസ് എന്നിവയിലെ വിഹിതവും തൊഴിലുടമയ്ക്ക് തൊഴിലാളിയില്‍ നിന്നും ഈടാക്കാം.

അടയ്ക്കേണ്ട വായ്പകള്‍
സ്ഥാപനത്തിലെ സേവിംഗ്‌സ് ഫണ്ടിലേക്കുള്ള തൊഴിലാളിയുടെ സംഭാവനകൾ അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച ഫണ്ടിലേക്ക് അടയ്‌ക്കേണ്ട വായ്പകളും കമ്പനിക്ക് എടുക്കാവുന്നതാണ്. തൊഴിലാളി രേഖാമൂലം സമ്മതിക്കുന്ന പക്ഷം, തൊഴിൽ ദാതാവ് നൽകുന്നതും മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതുമായ ഏതെങ്കിലും സാമൂഹിക പ്രോജക്റ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ആനുകൂല്യങ്ങൾ അല്ലെങ്കിൽ സേവനങ്ങൾക്കുള്ള അടവുകളും ശമ്പളത്തില്‍ നിന്നും കിഴിക്കാം.
Vastu Tips: വാതിലിന് കറുപ്പ് നിറമാണെങ്കില്‍ ദോഷമോ? ഏറ്റവും അനുയോജ്യമായ നിറം ഏത്, വാസ്തു പറയുന്നത്
ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കാരണം തൊഴിലാളിയുടെ ശമ്പളത്തില്‍ കുറവ് വരുത്താമെങ്കിലും അത് ഒരിക്കലും വേതനത്തിന്റെ 5 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഇതിന് പുറമെ വേതനത്തിൽ നിന്ന് കിഴിവ് വരുത്തുന്നതിനോ തടഞ്ഞുവയ്ക്കുന്നതിനോ നിരവധി കാരണങ്ങളുണ്ടെങ്കിൽ, എല്ലാ സാഹചര്യങ്ങളിലുംതടഞ്ഞുവയ്ക്കുന്നതിന്റെ ശതമാനം വേതനത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്നാണ് നിയമം.
" മുകളിൽ സൂചിപ്പിച്ച നിയമങ്ങളും ചട്ടങ്ങളും കണക്കിലെടുത്ത്, തൊഴിലുടമയ്ക്ക് തന്റെ തൊഴിലാളിയിൽ നിന്ന് നേരിട്ടോ അല്ലാതെയോ യാത്രാ അലവൻസ് കുറയ്ക്കാനും അവന്റെ ക്യാഷ് അലവൻസിൽ നിന്ന് അത് ക്രമീകരിക്കാനും കഴിയില്ല. തൊഴിൽ കരാർ ഒപ്പിടുന്നതിന് മുമ്പ് വാർഷിക റിട്ടേൺ ടിക്കറ്റ് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കേണ്ടതുണ്ടെന്നും" നവൻദീപ് പറയുന്നു.












Click it and Unblock the Notifications