അസ്‌മോ പുത്തന്‍ചിറ നന്മ നിറഞ്ഞ സാഹിത്യകാരന്‍: ആര്‍ എസ് സി കലാലയം
ദുബായ്: കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായ അസ്‌മോ പുത്തന്‍ചിറയുടെ വിയോഗത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇ നാഷണല്‍ കലാലയം സമിതി അനുശോചനം അറിയിച്ചു. നന്മ നിറഞ്ഞ ഒരു സാഹിത്യകാരനെയാണ് പ്രവാസ ലോകത്തിന് നഷ്ടമായതെന്ന് സമിതി അഭിപ്രായപ്പെട്ടു.
മാനുഷിക മൂല്യങ്ങളുടെ സ്‌നേഹാര്‍ദ്രമായ പ്രദര്‍ശനങ്ങളായിരുന്നു അസ്‌മോയുടെ കവിതകള്‍. ഒരേസമയം യുവ സാഹിത്യകാരന്‍മാര്‍ക്ക് സുഹൃത്തും ഗുരുവുമായിരുന്നു അസ്‌മോയുടെ വിയോഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തീരാ നഷ്ടമാണെന്നും യോഗം വിലയിരുത്തി.

രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സമിതി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിലെ നിറ സാനിധ്യമായിരുന്നു അസ്‌മോ പുത്തന്‍ചിറ.ഈ കഴിഞ്ഞ തിങ്കളാഴ്ച അബുദാബി മുസഫയിലെ താമസ സ്ഥലത്ത് വെച്ച് ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.












Click it and Unblock the Notifications