ദുബായിൽ കണ്ണൂർ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
ദുബായ്: യുഎഇ കണ്ണൂർ ജില്ലാ പ്രവാസി കൂട്ടായ്മ കെക്സ് പയുടെ കുടുംബ സംഗമം 2018 കണ്ണൂർ കോർപ്പറേഷൻ ഡെ. മേയർ പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷന്റെയും ജില്ലയുടെയും വികസന പദ്ധതികൾ വിശദീകരിച്ചു കൊണ്ടായിരുന്നു പി കെ രാഗേഷിന്റെ ഉദ്ഘാടന പ്രസംഗം. പ്രസിഡണ്ട് വിജിത്ത് വയക്കര അധ്യക്ഷനായിരുന്നു.
മാതൃഭൂമി ഗൾഫ് ബ്യൂറോ ചീഫ് പി പി ശശീന്ദ്രൻ മുഖ്യാതിഥിയായി. കണ്ണൂരിലെ കലാ സാഹിത്യ-സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ അതികായനായ Rപ്രഭാകരൻ മാസ്റ്ററെ പുരസ്കാരം നൽകി ആദരിച്ചു. പി പി ശശീന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചു. സിനിമാ താരം മീരാ നന്ദൻ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു. KMCC പ്രസിഡണ്ട് അൻവർ നഹ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. ശ്രീമതി സപ്ന കെ എം എന്നിവർ ആശംസകൾ നേർന്നു.

ഹ്യുമാനിറ്റേറിയൻ പ്രവർത്തനങ്ങൾക്ക് സജീഷ് സിഎം നെയും IMG മീഡിയയുടെ യങ്ങ് ഇന്ത്യൻ വിഷണറി ബിസിനസ്സ് അവാർഡ് നേടിയ ലസിത് കായക്കലിനെയും ആദരിച്ചു. 35 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ- കലാ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് മീരാ നന്ദൻ അനുമോദന സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ജിതേഷ് വിജയൻ സ്വാഗതവും ഷാജൻ വി കെ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.












Click it and Unblock the Notifications