യുഎഇ യില്‍ ലഭിച്ച സ്വീകരണത്തില്‍ അമ്പരന്നു മുഖ്യന്‍!!!
ദുബായ്: പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പല തവണ യുഎഇ ല്‍ എത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള തന്റെ ഔദ്യോഗിക യുഎഇ സന്ദര്‍ശനത്തിനിടെ യുഎഇ ഭരണാധികാരികളും യുഎഇ സ്വദേശികളും തനിക്ക് നല്‍കിയ സ്വീകരണത്തില്‍ അമ്പരന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ എന്നും ഇവര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഷാര്‍ജ ഭരണാധികാരിയുമായുള്ള സംഭാഷണത്തിനിടെ അക്കാര്യം മനസ്സിലാക്കാന്‍ സാധിച്ചു. കേരളത്തില്‍ നിന്നും ജോലി തേടി ഇവിടെ എത്തിയ മലയാളികള്‍ ഈ രാജ്യത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും മുഖ്യന്‍ അഭിപ്രായപ്പെട്ടു. ഈ രാജ്യത്തിന്റെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് എടുത്തു പറയാന്‍ ഇവിടത്തുകാര്‍ മറന്നിട്ടില്ലെന്നും കേരളത്തിന്റെ പ്രതിനിധിയായി എത്തിയ തന്നോട് അത്തരം കാര്യങ്ങള്‍ പങ്കുവെച്ചതായും മുഖ്യന്‍ പറഞ്ഞു.

മലയാളികള്‍ക്കു വേണ്ടി ഷാര്‍ജയില്‍ ഒരു സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തിക്കുവാനുള്ള അനുമതി തേടിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ അതിനായുള്ള സ്ഥലം അനുവധിക്കുകയാണെങ്കില്‍ താമസിയാതെ അത്തരത്തില്‍ ഒരു കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുവാന്‍ കഴിയും. അത് പോലെ മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഷാര്‍ജയില്‍ ഒരു ടൗണ്‍ഷിപ്പ് പണികഴിപ്പിക്കാന്‍ വേണ്ടിയുള്ള സ്ഥലത്തിന്റെ കാര്യവും ഷാര്‍ജ ഭരണാധികാരിയുടെ ശ്രദ്ദയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ അറിയിക്കാമെന്ന് സുല്‍ത്താന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ച് പല ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. എല്ലാ ചര്‍ച്ചകളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റിയത് കേരളത്തില്‍ നിക്ഷേപം ഇറക്കാന്‍ സ്വദേശികള്‍ക്ക് ഏറെ താല്‍പര്യമുണ്ടെന്നാണ്. താല്‍പര്യം അറിയുക എന്നതാണ് പ്രസക്തമായ കാര്യം. ഇനി അതിനായുള്ള സാഹചര്യം ഒരുക്കുക എന്നതാണ്. അത് സര്‍ക്കാര്‍ ഗൗരവത്തോടെ ഏറ്റെടുത്ത് നിറവേറ്റുമെന്നും പിണറായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications