തൊഴിലാളികള്‍ക്ക് ആശ്വാസമായി യുഎഇ തൊഴില്‍ മന്ത്രാലയം
ഷാര്‍ജ :രാജ്യത്ത് ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അനധിക്രതമായി തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവധിക്കാതെ പണിയെടുപ്പിക്കുന്ന കമ്പനികളെ കുടുക്കാന്‍ തൊഴില്‍ മന്ത്രാലയം ശക്തമായ പരിശോധനകള്‍ സംഘടിപ്പിച്ചു. 'നിങ്ങളുടെ ക്ഷേമം ഞങ്ങള്‍ സംരക്ഷിക്കും' എന്ന മുദ്രാവാക്യത്തിലാണ് വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
തുറസ്സായ സ്ഥലത്ത് കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍ കണ്ടെത്തി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഇവരുടെ ക്ഷേമം അന്വേഷിക്കുന്നത്. തൊഴിലാളികള്‍ക്ക് ചൂടില്‍ നിന്നും രക്ഷനേടാന്‍ ജാക്കറ്റ് നല്‍കിയും കടുത്ത വേനലില്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് തളര്‍ച്ച അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ കുടിവെള്ളം നല്‍കിയുമാണ് ഉദ്യോഗസ്ഥര്‍ മാത്യക സ്രഷ്ടിക്കുന്നത്.

വേനലില്‍ ഉച്ചയ്ക്ക് 12 30 മുതല്‍ 3 വരെ പുറം ജോലിയില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും ഏതെങ്കിലും സാഹചര്യത്തില്‍ തൊഴിലുടമ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും തൊഴിലാളികളോട് ഉപദേശം നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.












Click it and Unblock the Notifications