മലയാളികളെ കൈവിടാതെ ഭാഗ്യം; ദുബായ് ഡ്യൂട്ടി ഫ്രീ ഡ്രോയിൽ ഇത്തവണ മലയാളിക്ക് അടിച്ചത് 8.32 കോടി
അബുദാബി: ദുബായിൽ ഭാഗ്യം തെളിഞ്ഞ മലയാളികൾ ഒരുപാടുണ്ട്. ഇത്തവണയും ഭാഗ്യം മലയാളിയുടെ കൂടെ തന്നെയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു എ ഇ ) ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസിയായ 36 കാരനെ തേടിയാണ് ഭാഗ്യമെത്തിയത്. സെപ്റ്റംബർ 27 ബുധനാഴ്ച ദുബായ് ഡ്യൂട്ടി ഫ്രീ (ഡി ഡി എഫ്) മില്ലേനിയത്തിലാണ് മലയാളിയായ ഷംസുദ്ദീൻ ചെറുവാട്ടന്റവിട ഒരു മില്യൺ ഡോളർ (8,32,40,550 രൂപ) സമ്മാനം നേടിയത്.
ഒരു നിമിഷം കൊണ്ടാണ് അദ്ദേഹം കോടീശ്വരനായത്. സെപ്റ്റംബർ 16 ശനിയാഴ്ച ഓൺലൈനിൽ വാങ്ങിയ ലക്കി ടിക്കറ്റ് നമ്പർ 1229 വാങ്ങിയ ഇദ്ദേഹത്തിന് മില്ലേനിയം മില്യണയർ സീരീസ് 435-ൽ ഒരു ദശലക്ഷം ഡോളർ സമ്മാനമായി ലഭിക്കുകയായിരുന്നു.

ദുബായിലെ ജബൽ അലിയിൽ താമസിക്കുകയും റസ്റ്റോറന്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും പി ആർ ഒ ആയി ജോലി ചെയ്യുകയുമാണ് ഷംസുദ്ദീൻ. സഹോദരനും ഒമ്പത് സുഹൃത്തുക്കൾക്കുമൊപ്പം ഒരു വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. .
"ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി! ഈ വിജയം തീർച്ചയായും ഞങ്ങളെ വളരെയധികം സഹായിക്കും, "അദ്ദേഹം ഡി ഡി എഫ് സംഘാടകരോട് പറഞ്ഞു.1999- ൽ മില്ലേനിയം മില്യണയർ ഷോ ആരംഭിച്ചതിനുശേഷം ഒരു ദശലക്ഷം ഡോളർ നേടുന്ന 216-ാമത്തെ ഇന്ത്യക്കാരനാണ് ഷംസുദ്ദീൻ
ഷംസുദ്ദീനെ കൂടാതെ, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്യോപ്യൻ പൗരനായ 48 കാരനായ ടെക്ലിറ്റ് ടെസ്ഫെയ് സെപ്തംബർ 15 വെള്ളിയാഴ്ച ഓൺലൈനിൽ വാങ്ങിയ 4110 എന്ന ടിക്കറ്റ് നമ്പറുള്ള മില്ലേനിയം മില്യണയർ സീരീസ് 435 ൽ ഒരു ദശലക്ഷം ഡോളർ നേടി.












Click it and Unblock the Notifications