Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ വീണ്ടും മലയാളി കോടീശ്വരന്‍: ഇത്തവണ വിപിന്‍, ഒരാഴ്ചക്കിടെ രണ്ടാമത് കോടിപതി

യുഎഇയിലെ ജനപ്രിയ ലോട്ടറിയായ മഹ്സൂസില്‍ മലയാളികളുടെ വിജയഗാഥ തുടരുന്നു. ഈ ആഴ്ച നടന്ന 44-ാമത് നറുക്കെടുപ്പിലാണ് പ്രവാസിയായ മറ്റൊരു മലയാളി കൂടി വിജയിച്ചിരിക്കുന്നത്. വിപിന്‍ എന്നയാളാണ് ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയിരിക്കുന്നത്. നറുക്കെടുപ്പിന്റെ 129-ാമത് പതിപ്പിൽ, 1,645 പങ്കാളികൾക്ക് മഹ്‌സൂസ് ആകെ 1,601,500 ദിർഹം വിജയമായി നൽകി. എന്നാല്‍ ഈ ആഴ്‌ചയിലെ 20,000,000 ദിർഹം എന്ന ഉയർന്ന സമ്മാനം ആർക്കും അടിച്ചില്ല.

8, 12, 22, 25, 38 എന്നീ അഞ്ച് അക്കങ്ങളിൽ നാലെണ്ണവുമായി മുപ്പത്തിയെട്ട് പേരുടെ നമ്പറുകള്‍ ഒത്തുവന്നതോടെ 5,263 ദിർഹം വീതം നേടി രണ്ടാം സമ്മാനമായ 200,000 ദിർഹം പങ്കിട്ടു. മറ്റ് 1,606 വിജയികൾ അഞ്ചിൽ മൂന്നെണ്ണവുമായി പൊരുത്തപ്പെടുകയും 250 ദിർഹം വീതം ലഭിക്കുകയും ചെയ്തു. മഹ്‌സൂസിന്റെ സമീപകാലത്തെ നവീകരിച്ച സമ്മാന ഘടനയുടെ ഭാഗമായി, ഓരോ ആഴ്‌ചയും ഒരു ഭാഗ്യശാലി കോടീശ്വരനാകും.

uaelottery

ഇത്തരത്തില്‍ അടുത്തിടെ മാത്രം പ്രഖ്യാപിച്ച സമ്മാനമാണ് മലയാളിയാ വിപിന് അടിച്ചിരിക്കുന്നത്. റാഫിൾ ഐഡി നമ്പറായ 34312300 ലൂടെയാണ് സമ്മാനമായ 1,000,000 ദിർഹം പ്രവാസിക്ക് ലഭിച്ചത്. അതായത് 2.25 കോടി ലക്ഷം ഇന്ത്യന്‍ രൂപയാണ് സമ്മാനം. എല്ലാ ശനിയാഴ്ചയും രാത്രി ഒമ്പത് മണിയോടെയാണ് മഹ്സൂസ്‍ നറുക്കെടുപ്പ് നടക്കുന്നത്.

35 ദിർഹത്തിന്, പങ്കെടുക്കുന്നവർക്ക് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങാനും ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പിൽ പ്രവേശിക്കാനും കഴിയും. പുതിയ ഉയർന്ന സമ്മാനമായ 20,000,000 ദിർഹവും 1,000,000 ദിർഹം നൽകുന്ന പുതിയ പ്രതിവാര റാഫിൾ ഡ്രോയും നേടാനുള്ള അവസരത്തിനായും ഇതിലൂടെ സാധിക്കും.

മഹ്സൂസ് നറുക്കെടുപ്പിലൂടെ കഴിഞ്ഞയാഴ്ചയും മലയാളി കോടീശ്വരനായിരുന്നു. ഖത്തറില്‍ മലപ്പുറം സ്വദേശി ഷഹബാസ് കടേങ്ങല്‍ സിദ്ദിഖായിരുന്നു കഴിഞ്ഞയാഴ്ചയിലെ വിജയി. ആറ് നമ്പരുകളില്‍ അഞ്ചെണ്ണം പൊരുത്തപ്പെട്ടതോടെ കോടികളുടെ സമ്മാനം ഷഹബാസും സ്വന്തമാകുകയായിരുന്നു. രണ്ട് വര്‍ഷമായി സ്ഥിരമായി മഹ്‌സൂസില്‍ പങ്കെടുത്തിട്ടുള്ള ഷഹബാസ് സുഹൃത്തുക്കളോടൊപ്പം ഓണ്‍ലൈന്‍ വഴി നറുക്കെടുപ്പ് കാണുമ്പോഴായിരുന്നു സമ്മാനം ലഭിച്ച വിവരം അറിയുന്നത്.

"ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം ഓൺലൈനിൽ തത്സമയ നറുക്കെടുപ്പ് കാണുകയായിരുന്നു, സ്ക്രീനിൽ എന്റെ പേര് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി," ഷഹബാസ് പറഞ്ഞു. "നറുക്കെടുപ്പില്‍ 35 ദിർഹം മാത്രം ചെലവ് വരുന്നതിനാൽ എല്ലാവർക്കും മഹ്‌സൂസിലൂടെ അത് വലുതാക്കാനുള്ള അവസരമുണ്ട്. മഹ്‌സൂസ്, ഈ മഹത്തായ നിമിഷത്തിനും എന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ എന്നെ സഹായിച്ചതിനും നന്ദി," ഷഹബാസ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+