Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ലോട്ടറി: 22 കോടിയുടെ ജേതാവിനെ കണ്ടെത്താനായില്ല; 12 ലക്ഷം നേടിയ 18 പേരില്‍ ഇന്ത്യക്കാരനും

കോടികള്‍ ഒന്നാം സമ്മാനവും ആഢംബര വാഹനങ്ങളുള്‍പ്പടെ മറ്റ് സമ്മാനങ്ങളും നല്‍കുന്ന അബുദാബി ബിഗ് ടിക്കറ്റില്‍ വിജയം സ്വന്തമാക്കിയവരില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണുള്ളത്. ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ മാസത്തെ വിജയി തമിഴ്നാട് സ്വദേശിയാണെങ്കില്‍ അതിന് മുമ്പത്തെ നാല് മാസങ്ങളില്‍ രണ്ടിലും വിജയികള്‍ മലയാളികളായിരുന്നു.

ഒന്നാം സമ്മാനം മാത്രമല്ല, രണ്ടും മൂന്നും സമ്മാനങ്ങള്‍ ഉള്‍പ്പടെ നിരവധി വിജയങ്ങള്‍ മലയാളികളെ തേടിയെത്തി. ഇപ്പോഴിതാ അബുദാബി ബിഗ് ടിക്കറ്റില്‍ മാത്രമല്ല, യു എ ഇ മഹ്സൂസ്‍ നറുക്കെടുപ്പിലും ഇന്ത്യക്കാർ ഉള്‍പ്പടേയുള്ള പ്രവാസികള്‍ സമ്മാനം നേടിയിരിക്കുന്നുവെന്ന റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്.

എല്ലാ ആഴ്ചയും നറുക്കെടുക്കുന്ന മഹ്സൂസ് ലോട്ടറി

എല്ലാ ആഴ്ചയും നറുക്കെടുക്കുന്ന മഹ്സൂസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 10 മില്യണ്‍ യു എ ഇ ദിർഹമാണ്. അതായത് ഏകദേശം 22 കോടിയിലേറെ ഇന്ത്യന്‍ രൂപ. നേരത്തെയും നിരവധി മലയാളികള്‍ മഹ്സൂസ്‍ ലോട്ടറിയിലൂടെ വിജയം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ദിർഹമാണ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി

1,000,000 ദിർഹമാണ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി നല്‍കുന്നത്. എന്നാല്‍ ഇത് ഒരാള്‍ക്ക് മാത്രമായി നല്‍കില്ല. 18 പേർക്ക് ഈ സമ്മാനം വീതിച്ച് നല്‍കും. ഇവരില്‍ ഇന്ത്യക്കാറുള്‍പ്പടേയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഓരോരുത്തർക്കും 55,555 ദിർഹമാണ് (12 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കുക. മൂന്നാം സമ്മാനം നേടിയ 959 പേർക്ക് 350 ദിർഹം വീതം ലഭിക്കും. പ്രതിവാര റാഫിൾ നറുക്കെടുപ്പിൽ മൂന്ന് പേർ പങ്കെടുത്ത മൗറീഷ്യസിൽ നിന്നുള്ള മിഷേൽ, പാകിസ്ഥാനിൽ നിന്നുള്ള മുഷ്‌റഫ്, സുഡാനിൽ നിന്നുള്ള മുഹമ്മദ് എന്നിവർക്ക് 100,000 ദിർഹവും ലഭിച്ചും. ഇവരും സമ്മാനം പങ്കിടും.

രജിസ്റ്റർ ചെയ്‌ത് 35 ദിർഹത്തിന് ഒരു കുപ്പി വെള്ളം

www.mahzooz.ae വഴി രജിസ്റ്റർ ചെയ്‌ത് 35 ദിർഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങി, ഒന്നിലധികം നറുക്കെടുപ്പുകളിൽ പ്രവേശിക്കാൻ അവരെ പ്രാപ്തരാക്കുന്ന മഹ്‌സൂസിൽ പങ്കെടുക്കാം. സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ 49 നമ്പരുകളിൽ നിന്ന് 5 എണ്ണം തിരഞ്ഞെടുക്കണം, മികച്ച സമ്മാനമായ 10 മില്യൺ ദിർഹം രണ്ടാം സമ്മാനമായ 1 മില്യൺ ദിർഹം അല്ലെങ്കിൽ മൂന്നാം സമ്മാനമായ 350 ദിർഹം നേടാം. റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ സ്വയമേവ പ്രവേശിക്കപ്പെടും, അതിൽ മൂന്ന് വിജയികൾക്ക് 100,000 ദിർഹം ലഭിക്കും.

Face care: മുഖക്കുരു പമ്പ കടക്കണോ, ഇതാ ഏതാനും പൊടിക്കൈകള്‍

റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരേയും

റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരേയും ഇതില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെടുക. ഇതിൽ മൂന്ന് വിജയികൾക്ക് 100,000 ദിർഹം ലഭിക്കും. പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിൽ പങ്കെടുക്കുന്നവർ 39-ൽ നിന്ന് 6 നമ്പറുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്, അധിക ഫീസ് കൂടാതെ 10 ദശലക്ഷം ദിർഹം നേടാനുള്ള അവസരമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+