രണ്ടും കല്‍പ്പിച്ച് യുഎഇ; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി, പുതിയ തീരുമാനം മലയാളികളെയും ബാധിക്കും
ദുബായ്: യു എ ഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്കരണം. ഇനിയും സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികളെ കണ്ടുപിടിക്കാന്‍ ഒരുങ്ങുകയാണ് യു എ ഇ. ഇതിന് വേണ്ടി ഓണ്‍ലൈന്‍ സംവിധാനത്തിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ് യു എ ഇ. രാജ്യക്ക് 50 വിദഗ്ദ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് സ്വദേശികല്‍ക്ക് നിയമനം നല്‍കേണ്ടത്. ഇങ്ങനെയുള്ള 13,000 സ്ഥാപനങ്ങളാണ് യു എ ഇയിലുള്ളത്.

ഈ സ്ഥാപനങ്ങളില്‍ എല്ലാം പുതിയ സംവിധാനം വഴി പരിശോധന നടത്തും. ഇനി ഏതെങ്കിലും സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയാല്‍ വലിയ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാജ രേഖകള്‍ വഴി നിര്‍ദ്ദിഷ്ട നിയമനത്തില്‍ തിരിമറി നടത്തുകയോ നാമമാത്ര നിയമനം നടത്തുകയോ അല്ലെങ്കില്‍ അധികൃതരെ കബളിപ്പിക്കുകയോ ചെയ്താല്‍ കമ്പനി ഫയല്‍ പ്രോസിക്യൂഷന് കൈമാറുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

യു എ ഇയിലെ നിയമ പ്രകാരം 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ രണ്ട് ശതമാനം തൊഴിലാളികളാണ് ജോലി ചെയ്യേണ്ടത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് മികച്ച തസ്തികയില്‍ അവരെ നിയമിച്ച് എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്.

കൂടാതെ സ്വദേശിവത്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓര്‍മ്മിച്ച് മന്ത്രാലയം കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനുവരി 10ന് ശേഷം പരിശോധന നടത്താനാണ് യു എ ഇയുടെ തീരുമാനം. അതേസമയം, സ്വദേശിവത്കരണം നടപ്പിലാക്കിയ കമ്പനിയിള്‍ ഓരോ സ്വദേശിയുടെ നിയമനത്തിന് സഹായമായി 6000 ദിര്‍ഹം നാഫിസ് വഴി ലഭിക്കും.

എന്നാല്‍ ജോലി നല്‍കാതെ പേരിന് മാത്രം നിയമന ഫയല്‍ രൂപപ്പെടുത്തുന്നത് കടുത്ത നിയമ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇനി നിയമനം നല്‍കിയ ഒരു സ്വദേശി രാജിവച്ചാല്‍ രണ്ട് മാസത്തിനകം പുതിയ നിയമന നടപടികള്‍ ആരംഭിക്കണം. അതുവരെ നാഫിസ് നിയമന ആനുകൂല്യം കമ്പനിക്ക് ലഭിക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വേതനം നല്‍കുന്ന വേതന സുരക്ഷ പദ്ധതി വഴിയായിരിക്കണം സ്വദേശികള്‍ക്ക് വേതനം നല്‍കേണ്ടത്. ഇനി ഇതിന് സാധിക്കാതെ വന്നാല്‍ രാജ്യം അംഗീകരിച്ച മറ്റ് വേതന വിനിമയ സംവിധാനവും കമ്പനികള്‍ക്ക് സ്വീകരിക്കാം.

കൂടാതെ ഇങ്ങനെ നിയമിക്കുന്നവരെ രാജ്യത്തെ ഏതെങ്കിലും ഒരു പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശവും യു എ ഇ മുന്നോട്ടുവച്ചിട്ടുണ്ട്. കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം നോക്കി ഓരോ സ്ഥാപനങ്ങളിലും എത്ര സ്വദേശി നിയമനം നടപ്പാക്കി എന്നുള്ള കാര്യം മനസിലാക്കാനും മന്ത്രാലയത്തിന് സാധിക്കും.

അതേസമയം, സ്വദേശി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രാലയം കര്‍ശന നിലപാടെടുത്തതോടെ കമ്പനികള്‍ ഇപ്പോള്‍ സ്വദേശികളെ തപ്പി നെട്ടോട്ടത്തിലാണ്. മലയാളികള്‍ അടക്കമുള്ള സ്ഥാപന ഉടമകളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ തങ്ങള്‍ ജോലി നല്‍കാന്‍ തയ്യാറാണെന്നും ഒരു സ്വദേശിയെ പോലും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

മാധ്യമങ്ങളില്‍ അടക്കം ജോലി ഒഴിവിനെ കുറിച്ച് പരസ്യം നല്‍കിയെങ്കിലും ഒരാള്‍ പോലും ഇതുവരെ അപേക്ഷിച്ചിട്ടില്ല. ഇനി ആളെ കിട്ടാത്തതിന്റെ പേരില്‍ നിയമനം നടത്താതെ ഇരുന്നാല്‍ വന്‍തുകയാണ് പിഴയായി ലഭിക്കുക. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടം ഓടുകയാണ് കമ്പനി ഉടമകള്‍. ഇപ്പോള്‍ പേരിന് എങ്കിലും ഒരാളെ കിട്ടിയാല്‍ മതിയെന്നാണ് പല കമ്പനികളും പറയുന്നത്. ഇനി ജോലിക്കായി ഓഫീസില്‍ വന്നില്ലെങ്കിലും കമ്പനിക്ക് ഒരു പരാതിയുമില്ല.












Click it and Unblock the Notifications