പുതുവര്‍ഷത്തിലെ ആദ്യദിനത്തിലും ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിക്ക്, ലഭിക്കുന്നത് കിലോകണക്കിന് സ്വര്‍ണം!
അബുദാബി: ബിഗ് ടിക്കറ്റ് സമ്മാന നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസിക്ക് സമ്മാനം. പുതുവര്‍ഷത്തിലെ ആദ്യ ദിനത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ യു എ ഇയിലെ പ്രവാസി എഞ്ചിനീയര്‍ ആയ കരമങ്ങാട്ടില്‍ കൃഷ്ണകുമാറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
1 കിലോ 24 കാരറ്റ് സ്വര്‍ണമാണ് കരമങ്ങാട്ടില്‍ കൃഷ്ണകുമാറിന് ബിഗ് ടിക്കറ്റ് സമ്മാന നറുക്കെടപ്പിലൂടെ ലഭിച്ചിരിക്കുന്നത്. 2022 ഡിസംബറില്‍ ഉടനീളം, ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും 1 കിലോ 24 കാരറ്റ് സ്വര്‍ണം നേടാനുള്ള അവസരം ഒരുക്കിയിരുന്നു.

Image Credit:Big Ticket@website
ഇതില്‍ അവസാന പ്രതിവാര ഇ-നറുക്കെടുപ്പില്‍ ആണ് റാസല്‍ഖൈമ നിവാസിയായ കരമങ്ങാട്ടില്‍ കൃഷ്ണകുമാറിനെ തേടി 1 കിലോ 24 കാരറ്റ് സ്വര്‍ണം എത്തിയിരിക്കുന്നത്. എഞ്ചിനീയറായി ജോലി ചെയ്യുന്ന കരമങ്ങാട്ടില്‍ കൃഷ്ണകുമാര്‍ 1994- ല്‍ ആണ് യു എ ഇയില്‍ എത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട് എന്ന് കരമങ്ങാട്ടില്‍ കൃഷ്ണകുമാര്‍ പറയുന്നു. പുതുവര്‍ഷത്തിന്റെ ആദ്യദിവസമായ ഞായറാഴ്ചയാണ് കരമങ്ങാട്ടില്‍ കൃഷ്ണകുമാറിന് സമ്മാനം ലഭിച്ച കാര്യം അറിയിച്ചുള്ള ഫോ്ണ്‍ കോള്‍ വരുന്നത്. സമ്മാനം നേടും എന്ന് പ്രതീക്ഷയില്ലായിരുന്നു എന്നും അതിനാല്‍ സമ്മാനം എങ്ങനെ ചെലവഴിക്കണമെന്ന് താന്‍ പദ്ധതിയിട്ടിട്ടില്ലെന്നും കരമങ്ങാട്ടില്‍ കൃഷ്ണകുമാര്‍ ബിഗ് ടിക്കറ്റിന്റെ പ്രതിനിധികളോട് പറഞ്ഞു.

അതേസമയം ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നത് നിര്‍ത്തില്ല എന്നും ഗ്രേറ്റ് പ്രൈസ് ലഭിക്കുന്നത് വരെ ഭാഗ്യപരീക്ഷണം തുടരുമെന്നും കരമങ്ങാട്ടില്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി. കരമങ്ങാട്ടില്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയിച്ചവരുടെയും ടിക്കറ്റുകള്‍ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ ഉള്‍പ്പെടും. ജനുവരി മാസത്തില്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ബിഗ് ടിക്കറ്റിന്റെ ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ സ്വയം പ്രവേശിക്കപ്പെടും.

പ്രെമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന ആര്‍ക്കും ഫെബ്രുവരി 3-ന് 23 ദശലക്ഷം ദിര്‍ഹം ഗ്രാന്റ് പ്രൈസ് നേടാനുള്ള അവസരവും ലഭിക്കും. ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് ജനുവരി 31 വരെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ഇന്‍ സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും ബിഗ് ടിക്കറ്റുകള്‍ വാങ്ങാം.












Click it and Unblock the Notifications