Get Updates
Get notified of breaking news, exclusive insights, and must-see stories!

കോല്‍കളിയില്‍ 19മത് വര്‍ഷവും ഒന്നാം സ്ഥാനം നേടിയ എടരിക്കോട് ടീമിനെ അഭിനന്ദിച്ചു

ദുബായ് : കണ്ണൂരില്‍ നടന്ന കേരള സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 19മത് തവണയും കോല്‍കളിയില്‍ ഒന്നാം സ്ഥാനം നേടിയ എടരിക്കോട് പി കെ എം എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യര്‍ത്ഥികളെ ദുബായിലെ എടരിക്കോട് കോല്‍കളി സംഘത്തിലെ കലാക്കാരന്മാര്‍ അഭിനന്ദിച്ചു. കോല്‍കളി ആചാര്യന്‍ ടി പി ആലിക്കുട്ടി ഗുരുക്കളുടെ പേരിലുള്ള യു എ ഇ ഘടകം മാപ്പിള കലാ പഠന കേന്ദ്രമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഏറെ മികച്ച നിലവാരത്തില്‍ കളി കാഴ്ച്ചവെച്ചാണ് എടരിക്കോട് സ്‌കൂള്‍ ഒന്നാംസ്ഥാനം സ്ഥാനം നേടിയത്. ജില്ലയില്‍ നിന്ന് രണ്ടാം സ്ഥാനത്തോട്ട് പിന്തള്ളപ്പെട്ട ടീം അപ്പീല്‍ വഴിയാണ് മിന്നുന്ന പ്രകടനം നടത്തി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കോല്‍കളി ഉള്‍പ്പെടുത്തിയ കാലം മുതല്‍ ഒന്നാം സ്ഥാനം നേടി വരുന്നത് എടരിക്കോടായിരുന്നു.

kolkali

കേരളത്തില്‍ കോല്‍കളിയെ ജനകീയനാ്ക്കിയ അന്തരിച്ച ഗുരു ടി പി ആലിക്കുട്ടി ഗുരുക്കളായിരുന്നു വര്‍ഷങ്ങളായി ടീമിനെ പരിശീലിപ്പിച്ചിരുന്നത്. അദ്ധേഹത്തിന്റെ മരണശേഷം ശിഷ്യന്മാരാണ് ടീമിനെ പഠിപ്പിച്ചു വരുന്നത്. കോല്‍കളിയുടെയുടെ ഗ്രാമം എന്ന പേരിലാണ് കലാ കൈരളിക്ക് മുന്നില്‍ ഈ പ്രദേശം ഇന്ന് അറിയപ്പെടുന്നത് തന്നെ. ഇടക്കാലത്ത് നഷ്ടപ്പെട്ട കോല്‍കളി കീരിടം തിരിച്ച് പിടിച്ച സന്തോഷത്തിലാണ് യു എ ഇയിലുള്ള എടരിക്കോട് പ്രവാസികള്‍..

ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടറും മാപ്പിളകലാ പഠന കേന്ദ്രത്തിന്റെ രക്ഷാധികാരിയുമായ എ കെ ഫൈസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസീസ് മണമ്മല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഷുക്കൂര്‍ പരിത്തിക്കുന്നന്‍, സബീബ് എടരിക്കോട്, മുഹമ്മദലി ഷെഫീക് അരീക്കല്‍, സൈതലവി പരിത്തിക്കുന്നന്‍, ശിഹാബ് എടരിക്കോട്, തൌഫീക്ക് പി കെ, ഫസീഹ് എടരിക്കോട്, സല്‍മാന്‍ പി കെ,ജാസിക്ക് വടക്കേതില്‍,അബ്ദുറഹ്മാന്‍ പി ടി,റബീഹ്, നദീര്‍, ഗഫൂര്‍, റാഫി മഞ്ചേരി, താഹിര്‍, അസിക്ക് പുതുപറപ്പ് , യാഹു തെന്നല, ശിഹാബ് കുറുക, നിസാര്‍ കുറുക, അബ്ബാസ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദു സമദ് എടരിക്കോട് സ്വാഗതവും റഫീഖ് എടവത്ത് നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+