യുഎഇ മന്ത്രിമാര്‍ സ്വന്തം വാഹനങ്ങളില്‍ സ്വയം പെട്രോള്‍ നിറച്ച് മാത്യക കാണിച്ചു
അബുദാബി: യുഎഇ അങ്ങനെയാണ് ചില കാര്യങ്ങള്‍ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് കണ്ടാല്‍ സാധാരണക്കാര്‍ അമ്പരന്നു പോകും. കാഴ്ചക്കാരാകട്ടെ സ്വന്തം രാജ്യത്തെ മന്ത്രിമാരുടെ കാര്യങ്ങള്‍ ഓര്‍ത്ത് ലജ്ജിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം അബുദാബിയിലെ പെട്രോള്‍ ബങ്കുകളില്‍ വാഹനം ഓടിച്ച് വന്ന് യുഎഇ ലെ ചില ഭരണകര്‍ത്താക്കള്‍ സ്വയം വാഹനത്തില്‍ ഇന്ധനം നിറച്ച് മറ്റുള്ളവര്‍ക്ക് മാത്യക കാണിച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റി.
യുഎഇ ലെ പ്രമുഖ ഓയില്‍ വിതരണ കമ്പനിയായ അഡ്‌നോക് കഴിഞ്ഞ ദിവസം പരീക്ഷണ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സെല്‍ഫ് പെട്രോള്‍ ഫില്ലിംങ് സംവിധാനത്തില്‍ ആദ്യ ഉപഭോക്താക്കളായി എത്തിയത് യുഎഇ ലെ ചില മന്ത്രിമാര്‍ തന്നെയെന്നതാണ് ഏറെ കൗതുകം. എമിറേറ്റ്‌സ് ഐഡി, ബാങ്ക് കാര്‍ഡ് തുടങ്ങിയ ഉപയോഗിച്ച് സ്വന്തമായി പെട്രോള്‍ നിറക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് സെല്‍ഫ് റീഫില്ലിങ്.

ഇത്തരത്തില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്ന വീഡിയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഭരണകര്‍ത്താക്കള്‍ ജനങ്ങളുമായി എത്രമാത്രം ഇടപെഴുകി ജീവിക്കുന്നുവെന്ന് സാധരണക്കാരെ ബോധ്യപ്പെടുത്തുന്ന വീഡിയോ പലരെയും ആശ്ചര്യപ്പെടുത്തി.
പരീക്ഷണ അടിസ്ഥാനത്തില്‍ ഏതാനും മാസത്തേക്ക് നടപ്പിലാക്കുന്ന സംവിധാനം താമസിയാതെ മറ്റ് എമിറേറ്റുകളിലും പ്രാബല്യത്തില്‍ വരുത്തുമെന്ന് അഡ്‌നോക് അറിയിച്ചു.












Click it and Unblock the Notifications