ദേശീയദിനം യുഎഇയില്‍ 5 ദിവസത്തെ അവധി
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പൊതുമേഖല ജീവനക്കാരുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വലീക്കെന്‍ഡ് ഉള്‍പ്പടെ അഞ്ച് ദിവസത്തെ അവധിയാണ് പൊതുമേഖല ജീവനക്കാര്‍ക്ക് ലഭിയ്ക്കു. ഡിസംബര്‍ രണ്ട് മുതലാണ് അവധി ആരംഭിയ്ക്കുക. തുടര്‍ന്ന് വീക്കെന്‍ഡ് കഴിഞ്ഞ് ഡിസംബര്‍ ഏഴ് ഞായറാഴ്ചയാകും പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുകയുള്ളൂ.
യുഎഇ രാജാവ് ഷെയ്ഖ് ഖലിഫ ബിന്‍ സെയീദ് അല്‍ നഹ്യാന്‍, ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ-മാനവവിഭവശേഷി വകുപ്പ് മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി പറഞ്ഞു.













Click it and Unblock the Notifications