Get Updates
Get notified of breaking news, exclusive insights, and must-see stories!

തകര്‍പ്പന്‍ ഓഫറുമായി സ്പൈസ് ജെറ്റ്, ദുബായ്-കൊച്ചി,ദുബായ്-കോഴിക്കോട് യാത്രകള്‍ക്ക് 244 ദിര്‍ഹം മാത്രം

ദുബായ്: മുംബൈ, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് ദുബായില്‍ നിന്നും പറക്കുന്നവര്‍ക്ക് ആകര്‍ഷകമായ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്‌പൈസ് ജെറ്റ്. യുഎഇ യുടെ 44ാമത് ദേശീയ ദിനാഘോഷവും കമ്പനിയുടെ 10ാം വാര്‍ഷികവും പ്രമാണിച്ചാണ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ്‌സിങ് വ്യക്തമാക്കി.

ഈ മാസം 29 മുതല്‍ ഡിസംബര്‍ 3 അര്‍ധ രാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നികുതി ഒഴിച്ച് 244 ദിര്‍ഹം നല്‍കിയാല്‍ മുംബൈ, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് ടിക്കറ്റ് ലഭിക്കും. നിരക്കിളവ് പരിമിതമായ സീറ്റുകളിലേക്കായത് കൊണ്ടു തന്നെ ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും സീറ്റുകളിലേക്ക് മാത്രമായിരിക്കും നിരക്കിളവ് ലഭിക്കുകയെന്നും കമ്പനി പ്രതിനിധികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തരത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി ഒന്നു മുതല്‍ ഒകേ്ടാബര്‍ 29 വരെ യാത്ര ചെയ്യാം.

എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ തുക തിരിച്ചു ലഭിക്കില്ല. പകരം 130 ദിര്‍ഹം അധികം നല്‍കി യാത്ര തിയ്യതി മാറ്റുവാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സ്‌പൈസ് ജെറ്റ് സര്‍വ്വീസില്‍ മികച്ച പ്രതികരണം ലഭിക്കുന്ന സെക്ടറാണ് ദുബായ്, താമസിയാതെ ദുബായില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും യാത്രക്കാര്‍ക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നും അജയ്‌സിങ് പറഞ്ഞു. പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കാന്‍ കമ്പനിയുടെ www.spicejet.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

മികച്ച സാധ്യതകള്‍ക്ക് വഴിവെക്കുന്ന വിമാനത്താവളമായിട്ടാണ് കണ്ണൂരില്‍ വരാന്‍ പോകുന്ന വിമാനത്താവളത്തെ കമ്പനി നോക്കികാണുന്നത്. ഇവിടേക്കുള്ള സര്‍വ്വീസ് തുടക്കത്തില്‍ തന്നെ ആരംഭിക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അനുമതി ലഭിക്കുന്ന മുറക്ക് കണ്ണൂരില്‍ നിന്നും ആദ്യം പറന്നുപൊങ്ങുന്ന വിമാനങ്ങളുടെ കൂട്ടത്തില്‍ സ്‌പൈസ് ജെറ്റുമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

ഗ്രൂപ്പ് ബുക്കിങിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക ഫീസ് കമ്പനി എടുത്തുകളഞ്ഞതായും സംഘടനകളോ കൂട്ടായ്മകളോ (എട്ടു പേരില്‍ കൂടുതല്‍) ഗ്രൂപ്പായി ബുക്ക് ചെയ്യുമ്പോള്‍ മികച്ച നിരക്കിളവ് ലഭിക്കുമെന്നും യുഎഇ കണ്‍ട്രി ഹെഡ് വിനയ് നമ്പ്യാര്‍ അറിയിച്ചു. ശറഫ് ട്രാവല്‍സ് ചെയര്‍മാന്‍ സലാഹ് ശറഫ്, സ്‌പൈസ് ജെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ശില്‍പ ഭാട്യ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

വണ്‍വേ ടിക്കറ്റ്

വണ്‍വേ ടിക്കറ്റ്

44മത് യുഎഇ ദേശീയ ദിനത്തോട് അനബന്ധിച്ചാണ് സ്‌പൈസ് ജെറ്റ് യാത്രാ നിരക്ക് വെട്ടിക്കുറച്ചത്. കൊച്ചി കോഴിക്കോട് മുംബൈ നഗരങ്ങളിലേയ്ക്ക് ദുബായില്‍ നിന്നും 244 ദിര്‍ഹത്തിന് യാത്ര ചെയ്യാം

ഇനിയും

ഇനിയും

ദുബായില്‍ നിന്നും ദില്ലി, അഹമ്മദാബാദ്, അമൃത്സര്‍, മധുരൈ, പൂനെ എന്നിവിടങ്ങളിലേയ്ക്ക് 344 ദിര്‍ഹത്തിന് യാത്ര ചെയ്യാം. ടാക്‌സ് ബാധകമാണ്.

ലിമിറ്റഡ് ഓഫര്‍

ലിമിറ്റഡ് ഓഫര്‍

നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

യാത്ര

യാത്ര

1 ഫെബ്രുവരി 2016 മുതല്‍ 29 ഒക്ടോബര്‍ 2016 വരെ ഈ ഓഫര്‍ പ്രകാരം യാത്ര ചെയ്യാം.

സ്‌പൈസ് ജെറ്റ്

സ്‌പൈസ് ജെറ്റ്

ദുബായ് തങ്ങളുടെ പ്രധാനപ്പെട്ട ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റാണെന്നും വരും മാസങ്ങളില്‍ മികച്ച ഓഫറുകള്‍ പ്രതീക്ഷിയ്ക്കാമെന്നും സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+