യുഎഇ ദേശീയ ദിനം; പ്രത്യേക വാച്ചുകളുമായി ടൈറ്റാന്‍!!!
ദുബായ്: യു.എ.ഇ.യുടെ 44ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ലിമിറ്റഡ് എഡിഷന്‍ വാച്ചുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ലോക പ്രശസ്ഥ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റാന്‍. ദുബായ് താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ. സാംസ്‌കാരിക, യുവജനകാര്യവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ടൈറ്റാന്‍ മാനേജിങ് ഡയറക്ടര്‍ ഭാസ്‌കര്‍ ഭട്ടും ചേര്‍ന്നാണ് ഈ പ്രത്യേക എഡിഷന്‍ വിപണിയിലറക്കിയത്. സ്‌പെഷല്‍ എഡിഷന്‍ വാച്ചിന്റെ യുഎഇ ലെ ആദ്യ ഉടമയും ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനായിരിക്കും.
ചടങ്ങില്‍ ആദ്യ വാച്ച് അദ്ദേഹം ഏറ്റുവാങ്ങി. മൊത്തം മുന്നൂറ് വാച്ചുകളാണ് സ്‌പെഷല്‍ എഡിഷനില്‍ നിര്‍മ്മിച്ചിരിക്കുന്നത്. യു.എ.ഇ.യുടെ ദേശീയപതാക ആലേഖനം ചെയ്തിട്ടുള്ള വാച്ചുകള്‍ കാഴ്ചയിലും ഡിസൈനിലും ഏറെ പുതുമ നല്‍കുന്നുണ്ട്. മികച്ച നിലവാരത്തിലും വളരെ നേരിയ ഡിസൈനിലും പുറത്തിറങ്ങുന്ന വാച്ചുകള്‍ക്കുള്ള റെഡ് ഡോട്ട് അവാര്‍ഡ് കഴിഞ്ഞ രണ്ടുവര്‍ഷമായി ടൈറ്റാന്‍ കരസ്ഥാമാക്കിയിട്ടുണ്ട്.

പുതുതായി ഇറക്കിയ ലിമിറ്റഡ് എഡിഷനും ഇതേ വിഭാഗത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 23 ഗ്രാം മാത്രം തൂക്കമുള്ള വാച്ച് സ്വര്‍ണ്ണ നിറത്തിലുള്ള കെയ്‌സിനാലാണ് ആവരണം ചെയ്തിരിക്കുന്നത്. 3.36 മില്ലിമീറ്ററാണ് വണ്ണം. സഫയര്‍ ക്രിസ്റ്റല്‍ ഗ്ലാസ്സും തുകല്‍ സ്ട്രാപ്പും ഈ സ്‌പെഷ്യല്‍ എഡിഷനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
യു.എ.ഇ.യിലെ എല്ലാ സ്‌റ്റോറുകളില്‍ ഇപ്പോള്‍ വാച്ച് ലഭ്യമാണ്. 795 ദിര്‍ഹമാണ് വാച്ചിന്റെ വില. ഇന്ത്യന്‍ എംബസിയിലെ ആക്ടിങ് അംബാസഡര്‍ നിതാ ഭൂഷണ്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications