Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ജീവിതം മലയാളികളുടെ പോക്കറ്റ് കാലിയാക്കുമോ..? വാടക കൂടാന്‍ പോകുന്നു, വര്‍ധന 20 ശതമാനം വരെ!!

യു എ ഇയില്‍ റിയല്‍ എസ്റ്റേറ്റ് വിപണി വീണ്ടും സജീവമാകുന്നതോടെ നെഞ്ചിടിപ്പേറിയിരിക്കുന്നത് പ്രവാസികള്‍ക്കാണ്. പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ക്ക്‌

DUABI

അബുദാബി: ഇടവേളക്ക് ശേഷം യു എ ഇയില്‍ റിയല്‍ എസ്റ്റേറ്റ് വിപണി വീണ്ടും സജീവമായി. ഇതോടെ നെഞ്ചിടിപ്പേറിയിരിക്കുന്നത് പ്രവാസികള്‍ക്കാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. റിയല്‍ എസ്റ്റേറ്റ് വിപണി സജീവമാകുമ്പോള്‍ ദുബായിലെ പ്രധാന നഗരങ്ങളിലെ എല്ലാം വീട്ട് വാടകയില്‍ വലിയ രീതിയില്‍ വര്‍ധനവുണ്ടാകും. ഇത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും എന്ന് ഉറപ്പാണ്.

ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം വലിയ ഉണര്‍വ് പ്രകടമായിരുന്നു. കൊവിഡ് സൃഷ്ടിച്ച ആഘാതത്തിനിടയില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തോടെ റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ച് വന്നിരുന്നു. അതിനാല്‍ ഇത്തവണ വീട്ട് വാടക ഇനത്തില്‍ ഇതിന്റെ സ്വാധീനം നന്നായി പ്രതിഫലിക്കും എന്നാണ് ദുബായ് ലാന്‍ഡ് വകുപ്പിന്റെ വിലയിരുത്തല്‍.

വീട്ട് വാടക 20 ശതമാനം വരെ കൂടും!

വീട്ട് വാടക 20 ശതമാനം വരെ കൂടും!

ദുബായില്‍ വീട് വാടകയില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയുണ്ടായേക്കും എന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ പ്രവാസികളുടെ കുടുംബ ബജറ്റ് ആകെ താളം തെറ്റും എന്ന് ഉറപ്പാണ്. ദുബായ് നഗരത്തിന് സമീപം തന്നെ വാടകക്ക് താമസിക്കുന്നവരില്‍ ഏറിയ പങ്കും മലയാളി പ്രവാസികളാണ്. ഓഫീസ്, സ്‌കൂള്‍, മാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നഗര ഹൃദയത്തില്‍ തന്നെ പലരും താമസമുറപ്പിക്കുന്നത്.

പുതിയ വീട് തേടേണ്ടി വരും

പുതിയ വീട് തേടേണ്ടി വരും

എന്നാല്‍ വാടക വര്‍ധിച്ചാല്‍ ഇവര്‍ക്ക് അത് കനത്ത തിരിച്ചടിയാകും. അങ്ങനെ വന്നാല്‍ പുതിയ താമസസ്ഥലം പോലും ഇവര്‍ക്ക് തേടേണ്ടി വരും. കുടുംബത്തില്‍ രണ്ട് പേര്‍ക്ക് ജോലിയുണ്ടെങ്കിലും വര്‍ധിക്കുന്ന വീട്ട് വാടകക്കൊപ്പം കുട്ടികളുടെ സ്‌കൂള്‍ ഫീസ്, യാത്രാ ചെലവ് എന്നിവ മാനേജ് ചെയ്യുക ബുദ്ധിമുട്ടായിരിക്കും. മെട്രോ, ബസ് സൗകര്യങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളില്‍ വീടുകള്‍ക്ക് വാടക നിശ്ചയിക്കുന്നത്.

പോക്കറ്റ് എന്നാലും കാലിയാകും

പോക്കറ്റ് എന്നാലും കാലിയാകും

ഇനി മെട്രോ, ബസ് സൗകര്യങ്ങള്‍ നോക്കാതെ നഗരത്തില്‍ നിന്ന് മാറി മറ്റൊരു സ്ഥലത്തേക്ക് പോയാലും പോക്കറ്റ് കാലിയാകും. അങ്ങനെ വരുമ്പോള്‍ യാത്രക്ക് സ്വന്തം വാഹനമോ ടാക്‌സിയോ ആശ്രയിക്കേണ്ടി വരും. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സ്‌കൂള്‍ ബസിനെ ആശ്രയിക്കേണ്ടിയും വരും. പുതിയ സാഹചര്യത്തില്‍ ഇതും ചെലവ് കൂട്ടാനേ ഉപകരിക്കൂ. നഗരത്തില്‍ തന്നെ അമിത സൗകര്യം കുറഞ്ഞ വീടുകള്‍ ലഭിച്ചാല്‍ നേട്ടമാകും.

പോംവഴി ഇതൊക്കെ

പോംവഴി ഇതൊക്കെ

പൂള്‍, ജിംനേഷ്യം എന്നിവ ഇല്ലാത്ത വീടുകള്‍ തെരഞ്ഞെടുക്കാം. അങ്ങനെ വരുമ്പോള്‍ വാടകയില്‍ ഇളവ് പ്രതീക്ഷിക്കാം. അല്‍പമൊക്കെ പേശാനും സാധിക്കും. റിയല്‍ എസ്റ്റേറ്റ് പ്രകാരം ദുബായില്‍ ഓരോ സ്ഥലത്തും ചതുരശ്ര അടിക്ക് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിരക്ക് നിശ്ചയിച്ചിരിക്കുകയാണ്. നിലവില്‍ ഈടാക്കുന്ന വാടക വിപണി വിലയേക്കാള്‍ 10% മാത്രമാണ് കുറവെങ്കില്‍, ഈ വര്‍ഷം വാടക വര്‍ധിപ്പിക്കരുത് എന്ന് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി പറഞ്ഞിട്ടുണ്ട്.

നിരക്കുകള്‍ ഇങ്ങനെ

നിരക്കുകള്‍ ഇങ്ങനെ

എന്നാല്‍ വിപണി വിലയേക്കാള്‍ 11 ശതമാനം മുതല്‍ 20 ശതമാനം വരെ വാടക കുറവാണെങ്കില്‍ 5 ശതമാനം വര്‍ധിപ്പിക്കാനും 21 ശതമാനം മുതല്‍ 30 ശതമാനം വരെ കുറവാണെങ്കില്‍ 10 ശതമാനം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. 31 ശതമാനം മുതല്‍ 40 ശതമാനം വരെ കുറവാണെങ്കില്‍ 15 ശതമാനവും 40 ശതമാനത്തില്‍ താഴെയാണെങ്കില്‍ 20 ശതമാനവും വാടക വര്‍ധിപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+