Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ഇന്ത്യക്കാര്‍ക്ക് കൊവിഡ് പരിശോധന ഫലം നിര്‍ബന്ധം; 48 മണിക്കൂര്‍ മുമ്പുള്ളത്

ദുബായ്: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് 48 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി ദുബായ്. ദുബായ് വിമാനത്താവളത്തിലൂടെ വന്നുപോവുന്ന യാത്രികര്‍ക്കും നിബന്ധന ബാധകമാണ്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബായ് വഴി പോവുന്ന യാത്രികര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ക്യു ആര്‍ കോഡോട് കൂടിയ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ദുബായ് അധികൃതര്‍ അറിയിച്ചു. ദുബായ് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ഈ ക്യുആര്‍ കോഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിക്കണം. ബ്രിട്ടന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങള്‍ ബാധകമായ മറ്റു രാജ്യങ്ങള്‍.

u

അംഗോള, ബോത്‌സാന, കോംഗോ, ഇസ്വാതിനി, എത്യോപ്യ, ഘാന, ഗിനിയ, കെനിയ, ലെസോതോ, മൊസാംബിക്, നമീബിയ, നൈജീരിയ, റുവാണ്ട, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, ഉഗാണ്ട, സിംബാബ്‌വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണമുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ക്കും യുഎഇ പൗരന്മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലത്തോടെ ദുബായിലേക്ക് വരാവുന്നതാണ്.

കൊവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന 48 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനാ ഫലമാണ് കാണിക്കേണ്ടത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. എവിടെ നിന്നാണ് സാംപിള്‍ പരിശോധിച്ചത് എന്ന് വ്യക്തമാക്കണം. എന്‍എച്ച്എസ് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ബ്രിട്ടനില്‍ നിന്നുള്ള യാത്രയ്ക്ക് സ്വീകാര്യമല്ല. യുഎഇയില്‍ കൊവിഡ് രോഗം വ്യാപിക്കുകയാണ്. ഒമൈക്രോണും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നാണ് സൂചന. മാസ്‌ക് നിര്‍ബന്ധമാക്കുകയും സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇ കപ്പല്‍ റാഞ്ചി

ദുബായ്: യുഎഇയുടെ റാബി കപ്പല്‍ ചെങ്കടലില്‍ നിന്ന് ഹൂത്തികള്‍ റാഞ്ചി. ഇറാന്റെ പിന്തുണയുള്ള യമനിലെ ഷിയാ സായുധരാണ് ഹൂത്തികള്‍. യമനിലെ ഹുദൈദ തുറമുഖത്തിന് അടുത്തു നിന്നാണ് യുഎഇ കപ്പല്‍ ഹൂത്തികള്‍ പിടിച്ചത്. സൗദിയുടെ എണ്ണ ടാങ്കറുകള്‍ യൂറോപ്പിലേക്കും മറ്റും കൊണ്ടുപോകുന്ന പാതയാണിത്. യുഎഇ കപ്പല്‍ ഹൂത്തികള്‍ പിടിച്ച കാര്യം ആദ്യം ബ്രിട്ടീഷ് സൈന്യമാണ് അറിഞ്ഞത്. പിന്നീട് സൗദി സഖ്യസേനയും ഇക്കാര്യം സ്ഥിരീകരിച്ചു. കപ്പല്‍ പിടികൂടിയ കാര്യം ഹൂത്തികള്‍ പരസ്യമാക്കുകയും ചെയ്തു. സൊകോത്ര ദ്വീപിലെ സൗദിയുടെ ആശുപത്രിയിലേക്ക് മരുന്നുകളുമായി പോകുകയായിരുന്ന കപ്പലാണ് പിടിച്ചതെന്ന് സഖ്യസേന പറയുന്നു. അതേസമയം, കപ്പലില്‍ സൈനിക ഉപകരണങ്ങളാണുള്ളതെന്ന് ഹൂത്തികള്‍ പറഞ്ഞു. അവര്‍ വീഡിയോ പുറത്തുവിടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+