ഞൊടിയിടയില്‍ എല്ലാം!! ദുബായ് ഡ്രൈവിങ് ലൈസന്‍സ് കൈയ്യിലെത്താന്‍ രണ്ട് മണിക്കൂര്‍ മാത്രം
അബുദാബി: ലോകത്തെ ഏതൊരാളും കൊതിക്കുന്നതാണ് ദുബായ് ഡ്രൈവിങ് ലൈസന്‍സ്. ആഗോള നിലവാരമുള്ള ഈ ലൈസന്‍സ് കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. നാട്ടില്‍ നല്ല പ്രാവീണ്യമുള്ള ഡ്രൈവര്‍മാര്‍ക്ക് പോലും യുഎഇ ലൈസന്‍സ് ആദ്യ തവണയില്‍ തന്നെ കിട്ടാറില്ല. മികച്ച ഡ്രൈവറായാല്‍ മാത്രം പോര, ഭാഗ്യം കൂടി വേണം എന്നാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ പ്രവാസികള്‍ പറയാറ്.
ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് ദുബായ് റോഡ്-ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് കൈയ്യിലെത്താനും വാഹന രജിസ്ട്രേഷന് കാര്‍ഡ് കിട്ടാനുമെല്ലാം രണ്ടു മണിക്കൂര്‍ മാത്രം മതി. ദുബായിലെ താമസക്കാര്‍ക്ക് മാത്രമാണിത്. അതേസമയം, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഒരു ദിവസമാണ് സമയപരിധി.

ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന് കാര്‍ഡുമെല്ലാം കിട്ടാന്‍ ദുബായില്‍ തന്നെ വേണം എന്നില്ല. വിദേശത്ത് കഴിയുന്നവര്‍ക്കും ആര്‍ടിഎ പുതിയ സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ റോഡ്-ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പരസ്യമാക്കിയത്. യുഎഇയിലെ പുതിയ മാറ്റം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്നതാണ്.
വളരെ പെട്ടെന്ന് ലൈസന്‍സ് കൈയ്യിലെത്തിക്കുന്നതിന് ഫീസ് ഉണ്ട് എന്ന കാര്യവും മറക്കരുത്. സ്റ്റാന്‍ഡേര്‍ഡ് ഡെലിവറിക്ക് 20 ദിര്‍ഹമാണ് ഫീസ്. അതായത് 448 രൂപ. അതേദിവസം തന്നെ ലൈസന്‍സ് കൈയ്യിലെത്തുന്നതിന് 35 ദിര്‍ഹമാണ് ഫീസ്. ഏകദേശം 785 രൂപ. രണ്ട് മണിക്കൂറിനകം ലൈസന്‍സ് കൈയ്യിലെത്തുന്നതിനുള്ള ഫീസ് 50 ദിര്‍ഹമാണ്. അതായത് 1122 രൂപ. അന്താരാഷ്ട്ര ഡെലിവറിക്കും 50 ദിര്‍ഹമാണ് ഫീസ്.
അബുദാബിയില്‍ 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ
ദുബായ്: കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ പിടിയിലായ 13 ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ. ലൈസന്‍സ് ഇല്ലാതെ 510 മില്യണ്‍ ദിര്‍ഹമിന്റെ ഇടപാട് നടത്തിയതാണ് കാരണം. അബുദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. നികുതി വെട്ടിപ്പും ഇവര്‍ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് സ്ഥാപനങ്ങള്‍ വഴിയാണ് ഇവര്‍ കള്ളപ്പണ ഇടപാട് നടത്തിയത്.
പ്രതികള്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷ. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്ഥാപനങ്ങളുടെ പേരും പരസ്യമാക്കിയിട്ടില്ല. 50 മുതല്‍ 100 ലക്ഷം ദിര്‍ഹം വരെ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ എല്ലാ പ്രതികളെയും നാട് കടത്താനാണ് നിര്‍ദേശം. അനധികൃത പണമിടപാടിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നേരത്തെ യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications