Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വിസിറ്റ് വിസയ്ക്ക് ആവശ്യക്കാര്‍ ഏറി; എത്ര ചെലവാകും... അറിയേണ്ടതെല്ലാം

ദുബായ്: 35 ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യമാണ് യുഎഇ. ജോലി ആവശ്യാര്‍ഥമാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള കുടിയേറ്റം തുടങ്ങിയത്. പിന്നീട് പലരും യുഎഇയില്‍ സ്ഥിരതാമസമാക്കിയെങ്കിലും 90 ശതമാനം പേരും നാട്ടിലെത്താന്‍ കൊതിക്കുന്നവരാണ്. പ്രൊഫഷണല്‍ ജോലി ചെയ്യുന്നവര്‍ മുതല്‍ തുച്ഛമായ ശമ്പളത്തില്‍ കടകളില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇതില്‍പ്പെടും.

ജോലി തിരക്ക് കാരണം നാട്ടിലേക്ക് വരാന്‍ സാധിക്കാത്തവര്‍ കുടുംബാംഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുപോകാറുണ്ട്. മാത്രമല്ല, യുഎഇ കാണുക, ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവരും നിരവധിയാണ്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ യുഎഇ ഭരണകൂടം വിസിറ്റ് വിസകള്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ വിസിറ്റ് വിസയ്ക്ക് ആവശ്യക്കാര്‍ ഏറി എന്നാണ് വാര്‍ത്ത.

uae-visit-visa-cost

മൂന്ന് മാസത്തെ വിസിറ്റ് വിസയാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ ആകര്‍ഷകമായത്. നേരത്തെ മൂന്ന് മാസത്തെ വിസിറ്റ് വിസ അനുവദിച്ചിരുന്നെങ്കിലും ഇടക്കാലത്ത് നിര്‍ത്തിവച്ചു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ മെയ് അവസാനത്തില്‍ മൂന്ന് മാസ വിസിറ്റ് വിസ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെയാണ് ആവശ്യക്കാര്‍ കൂടിയത്.

ഓരോ ദിവസവും 20 വിസിറ്റ് വിസ അപേക്ഷ ലഭിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. മൂന്ന് മാസത്തെ വിസിറ്റ് വിസ നിര്‍ത്തിയ വേളയിലാണ് രണ്ട് മാസത്തെ വിസിറ്റ് വിസ യുഎഇ ആരംഭിച്ചത്. ഒറ്റത്തവണ പ്രവേശനത്തിന് സാധ്യമാകുന്ന മൂന്ന തരം വിസിറ്റ് വിസകളാണ് യുഎഇയിലുള്ളത്. 30, 60, 90 ദിവസങ്ങളിലാണിവ അനുവദിക്കുന്നത്.

മൂന്ന് മാസത്തെ വിസിറ്റ് വിസ രണ്ടു ഗണത്തിലാണുള്ളത്. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ പറ്റുന്നതാണ് ഒന്ന്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വ്യക്തിക്ക് സ്‌പോണ്‍സര്‍ ചെയ്യാം. 1000 ദിര്‍ഹം കെട്ടിവയ്ക്കണം എന്ന് മാത്രം. മാത്രമല്ല, സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് 6000 മുതല്‍ 8000 വരെ ശമ്പളം ആവശ്യമാണ്.

രണ്ടാമത്തെ ഗണത്തിലാണ് കൂടുതല്‍ വിസിറ്റ് വിസാ ആവശ്യക്കാര്‍ എത്തുന്നത്. ആര്‍ക്കും ഈ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ട്രാവല്‍ ഏജന്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന വ്യക്തിക്ക് ശമ്പള മാനദണ്ഡമില്ല. ട്രാവല്‍ ഏജന്റായിരിക്കും സ്‌പോണ്‍സര്‍. പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോകളുമാണ് ഈ വിസയ്ക്ക് വേണ്ടി നല്‍കേണ്ടത്.

ആദ്യത്തെ ഗണത്തില്‍പ്പെട്ട വിസയ്ക്ക് 800 ദിര്‍ഹമാണ് ചെലവ് വരിക. 1000 ദിര്‍ഹം കെട്ടിവയ്ക്കണം. ഈ തുക തിരിച്ചുകിട്ടും. ഔദ്യോഗിക ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. രണ്ടാമത്തെ ഗണത്തിലുള്ള വിസയ്ക്ക് ട്രാവല്‍ ഏജന്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 1200നും 1400നുമിടയില്‍ ദിര്‍ഹമാണ് ഈ വിസയ്ക്ക് വേണ്ടിവരുന്ന ചെലവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+