Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ കാത്ത് ഒരു കിലോ സ്വര്‍ണം!! ശനിയാഴ്ച അറിയാം... 100 സ്വര്‍ണ നാണയങ്ങള്‍

ദുബായ്: പ്രവാസികള്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന നറുക്കെടുപ്പാണ് മഹ്‌സൂസ് ഡ്രോ. ഓരോ ആഴ്ചയിലും കോടീശ്വരന്മാരെ കണ്ടെത്തുന്ന ഈ ഭാഗ്യപരീക്ഷണത്തില്‍ വരുന്ന ആഴ്ച യുഎഇ ദിര്‍ഹത്തിന് പകരം സ്വര്‍ണമാണ് നല്‍കുക. വിജയിയെ കാത്തിരിക്കുന്നത് ഒരു കിലോ സ്വര്‍ണമാണെന്ന് മഹ്‌സൂസ് ഡ്രോയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് ഒരു കിലോ സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. എല്ലാ ശനിയാഴ്ചയുമാണ് നറുക്കെടുപ്പ്. റമദാനില്‍ ലക്കി ഡ്രോയുടെ ഭാഗമായ എല്ലാവരും പെരുന്നാളിനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രോയില്‍ ഭാഗമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിജയികള്‍ക്ക് 100 സ്വര്‍ണ നാണയമാണ് കൈമാറുക എന്നും അവര്‍ വ്യക്തമാക്കി.

g

ഗോള്‍ഡന്‍ ഈദ് ഡ്രോ എന്ന പേരിലാണ് അടുത്ത ശനിയാഴ്ച നറുക്കെടുപ്പ്. ഇതോടൊപ്പം തന്നെ ഗ്രാന്റ് ഡ്രോയും റാഫിള്‍ ഡ്രോയും നടക്കും. ഗ്രാന്റ് ഡ്രോയില്‍ രണ്ടു കോടി ദിര്‍ഹമാണ് സമ്മാനം. റാഫിള്‍ ഡ്രോയില്‍ 10 ലക്ഷം ഗ്യാരന്റീഡ് ദിര്‍ഹവും. ഇത്തവണത്തെ പെരുന്നാള്‍ ആഘോഷം കെങ്കേമമാകുമെന്നാണ് മഹ്‌സൂസ് മാനേജിങ് പാര്‍ട്ണര്‍ ഫരീദ് സാംജി പറയുന്നത്.

യുഎഇയില്‍ പെരുന്നാള്‍ ആഘോഷം അടുത്ത ശനിയാഴ്ചയാകാനാണ് സാധ്യത കല്‍പ്പിക്കുന്നത്. വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ വെള്ളിയാഴ്ചയാകും പെരുന്നാള്‍. എന്നാല്‍ വ്യാഴാഴ്ച കാണാന്‍ സാധ്യത കുറവാണെന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ പെരുന്നാള്‍ ശനിയാഴ്ചയായേക്കും.

27

പെരുന്നാള്‍ ആഘോഷ ദിനത്തില്‍ തന്നെ മഹ്‌സൂസ് ലോട്ടറിയുടെ ഫലവും വരുമെന്നര്‍ഥം. നേരത്തെ നിരവധി മലയാളികള്‍ക്ക് മഹ്‌സൂസ് ഡ്രോയില്‍ കോടികള്‍ ലഭിച്ചിരുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മഹ്‌സൂസ് നറുക്കെടുപ്പ് വിജയികളായിട്ടുണ്ട്. എങ്ങനെയാണ് മഹ്‌സൂസ് നറുക്കെടുപ്പിന്റെ ഭാഗമാകാന്‍ സാധിക്കുക എന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ല.

മഹ്‌സൂസിന്റെ ബോട്ടില്‍ വെള്ളം 35 ദിര്‍ഹം കൊടുത്ത് ഓണ്‍ലൈനായി വാങ്ങാം. ഓരോ ആഴ്ചയും ഇത്തരത്തില്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ ഭാഗമാകാന്‍ സാധിക്കും. ഒന്നാം സമ്മാനം 2 കോടി ദിര്‍ഹമാണ്. രണ്ടാം സമ്മാനം രണ്ട് ലക്ഷം ദിര്‍ഹവും. മൂന്നാം സമ്മാനം 250 ദിര്‍ഹമായിരിക്കും. ഇതിന് പുറമെയാണ് 10 ലക്ഷം ദിര്‍ഹത്തിന്റെ ഗ്യാരണ്ടീഡ് പ്രൈസ് നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+