ഭാഗ്യദേവത പ്രവാസികളെ വിട്ടുപോകുന്നില്ല; 2 പേര്‍ക്ക് 22 ലക്ഷം വീതം... കടം വീടണമെന്ന് വിശാല്‍
രണ്ടു പ്രവാസികള്‍ക്കാണ് യുഎഇയുടെ അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ സമ്മാനം ലഭിച്ചിരിക്കുന്നത്. 22.5 ലക്ഷം രൂപയാണ് സമ്മാനം

ദുബായ്: മരുഭൂമിയിലെ മരുപ്പച്ച തേടി ഗള്‍ഫിലെത്തിയ പ്രവാസിക്ക് കൈ നിറയെ പണമാണ് ആ ഭൂമി നല്‍കുന്നത്. കഷ്ടതകള്‍ സഹിച്ചും പിടിച്ചുനിന്ന് കുടുംബത്തെ കരകയറ്റിയ കഥ പറയാനുള്ള ഒട്ടേറെ പ്രവാസികളുണ്ട്. എന്നാല്‍ പൊടുന്നനെ ധനികരായവരും ഏറെ.
അത്തരത്തിലുള്ള രണ്ടുപേരാണ് ബിജിനും വിശാലും. രണ്ടു പേര്‍ക്കും ഒരു ലക്ഷം ദിര്‍ഹത്തിന്റെ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. അതായത് 22.5 ലക്ഷത്തോളം രൂപ. ബിഗ് ടിക്കറ്റ് അബുദാബിയുടെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലാണ് ഇരുവര്‍ക്കും ഭാഗ്യം തുണച്ചിരിക്കുന്നത്. അറിയാം ഇവരുടെ പ്രതികരണങ്ങള്‍...

ഇവരാണ് ആ ഭാഗ്യശാലികള്‍
അബുദാബി ബിഗ് ടിക്കറ്റിന്റെ ആഴ്ചയിലെ നറുക്കെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ലക്ഷം ദിര്‍ഹമിന്റെ സമ്മാനം രണ്ട് ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ബിജിന് മധുസൂദനന് പിള്ളയ്ക്കും വിശാല്‍ രത്തന്പാലിനും. ആറക്ക നമ്പറില്‍ അഞ്ചും ശരിയായതോടെയാണ് ഇവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഭാഗ്യമെത്തിയത് എട്ടാം വര്‍ഷം
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ബിജിന് മധുസൂദനന്. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹം അബുദാബിയിലാണ് ജോലി ചെയ്യുന്നത്. 2015 മുതല്‍ ഇദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗമാകുന്നുണ്ട്. എട്ടാം വര്‍ഷമാണ് ഭാഗ്യം തുണയ്ക്കുന്നത്.

കടങ്ങള്‍ വീടണം
മറ്റൊരു വിന്നറായ വിശാല്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. ഐടി കണ്‍സള്‍ട്ടന്റാണ് വിശാല്‍. ഒട്ടേറെ കടങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. കടം വീടുന്നതിനാണ് പ്രഥമ പരിഗണന. ബാക്കി തുക വീട്ടുകാരുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്നും വിശാല്‍ വ്യക്തമാക്കി. യുഎഇയിലെ മറ്റൊരു പ്രവാസിക്ക് കൂടി ഇതോടൊപ്പം സമ്മാനം ലഭിച്ചിട്ടുണ്ട്. ന്യൂസിലാന്റില്‍ നിന്നുള്ള രശ്മി അഹുജയ്ക്കാണ് ഒരു ലക്ഷം ദിര്‍ഹം ലഭിച്ചിരിക്കുന്നത്.

ഏപ്രിലില്‍ 2 കോടി ദിര്‍ഹം നറുക്കെടുപ്പ്
അടുത്ത മെഗാ നറുക്കെടുപ്പ് ഏപ്രില്‍ മാസത്തിലാണ്. ഒരാള്‍ക്ക് രണ്ട് കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. ബിഗ് പ്രൈസിന് പുറമെ ഒമ്പത് പേര്‍ക്കു കൂടി സമ്മാനം ലഭിക്കും. നറുക്കെടുപ്പ് തല്‍സമയ സംപ്രേഷണം ചെയ്യും. ബിഗ് ടിക്കറ്റെടുക്കുന്നവര്‍ ആഴ്ചയിലെ നറുക്കെടുപ്പിലും ഭാഗമാകും. ഓരോ ആഴ്ചയും ഒരു ലക്ഷം ദിര്‍ഹം വീതം മൂന്ന് പേര്‍ക്കാണ് സമ്മാനം ലഭിക്കുക.
-
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റിനെ സൂക്ഷിക്കണം, അറബിക്കടൽ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ് -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ












Click it and Unblock the Notifications