Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് ചാകര; പണം നിറയും പദ്ധതിയുമായി യുഎഇ, 'രണ്ടാം ശമ്പളം' ഉഗ്രന്‍

ദുബായ്: പ്രവാസ ലോകത്ത് വലിയ ചര്‍ച്ചയാകുകയാണ് യുഎഇയുടെ രണ്ടാം ശമ്പള പദ്ധതി. യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി യുഎഇ നാഷണല്‍ ബോണ്ട്്‌സ് ആണ് പദ്ധതി ഒരുക്കുന്നത്. വിവിധങ്ങളായ സമ്പാദ്യ പദ്ധതിയാണ് ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. സാധാരണ ലഭിക്കുന്ന വരുമാനത്തിന് പുറമെ അധിക വരുമാനം കൂടി കിട്ടുന്നതാണ് രണ്ടാം ശമ്പള പദ്ധതി. പേരു പോലെ തന്നെ ശമ്പളത്തോളം മെച്ചമാണിത്. നിക്ഷേപിച്ച തുകയുടെ ഇരട്ടിയാണ് കിട്ടുക.

പദ്ധതിയുടെ തുടക്കമെന്നോണം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്രോഗ്രാം ആണ് ഒരുക്കുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ വലിയ മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ വരുമാനം ലഭിക്കുന്നതാണിതെന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ വ്യക്തികള്‍ക്കും സാധ്യമാകുന്ന രീതിയില്‍ നിക്ഷേപം നടത്താം. അതിനനുസരിച്ചാകും വരുമാനം ലഭിക്കുക.

u

എല്ലാവര്‍ക്കും ഏത് കാലത്തും പണ ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് വ്യക്തികള്‍ കൂപ്പുകുത്തുന്നത് തടയുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ജോലിയുള്ള കാലത്ത് സുന്ദരമായ ജീവിതം നയിച്ചവര്‍ ജോലി നഷ്ടപ്പെടുന്നതോടെ പ്രതിസന്ധിയിലാകുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇതില്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന് എന്ന് നാഷണല്‍ ബോണ്ട് ഗ്രൂപ്പ് സിഇഒ മുഹമ്മദ് കാസിം അല്‍ അലി പറയുന്നു.

രണ്ടു രീതിയിലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. സേവിങ്‌സ്, ഇന്‍കം എന്നിവയാണത്. ആദ്യത്തേത് സേവിങ് കാലമാണ്. നാഷണല്‍ ബോണ്ടില്‍ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും പണം നിക്ഷേപിക്കാം. മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ നിക്ഷേപ കാലാവധിയുണ്ട്. നിക്ഷേപത്തിന് ശേഷമാണ് ഇന്‍കം അഥവാ വരുമാന കാലം. ഓരോ മാസവും പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാലയളവില്‍ സാധിക്കും.

പദ്ധതിയുടെ ഉദാഹരണം ഇങ്ങനെ

നിക്ഷേപിച്ച തുകയ്‌ക്കൊപ്പം ലാഭവും കൂടി ചേര്‍ത്താണ് ഓരോ മാസവും ലഭിക്കുക. മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപിക്കാം. വരുമാനം തിരികെ ലഭിക്കേണ്ട കാലവും ഉപഭോക്താവിന് നിശ്ചയിക്കാം. പ്രതിമാസം 5000 ദിര്‍ഹം ഒരു ഉപഭോക്താവ് 10 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധിക്ക് ശേഷം 7500 ദിര്‍ഹം ഓരോ മാസവും ലഭിക്കും.

ഒരാള്‍ 5000 ദിര്‍ഹം പ്രതിമാസം അഞ്ച് വര്‍ഷം നിക്ഷേപിക്കുകയയും മൂന്ന് വര്‍ഷത്തിനകം തുക പൂര്‍ണമായി പിന്‍വലിക്കണമെന്നുമുണ്ടെങ്കില്‍ ഈ വേളയില്‍ ഓരോ മാസവും 10020 ദിര്‍ഹം ലഭിക്കും. ഇക്കാലയളവില്‍ നിക്ഷേപിച്ചതിന്റെ ഇരട്ടി കിട്ടുമെന്ന് ചുരുക്കം. ഏതെങ്കിലും ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പദ്ധതിയില്‍ ചേരുകയും ആവശ്യം വരുമ്പോള്‍ പണം പിന്‍വലിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമപ്പെടുത്തുകയും ചെയ്യാം.

നിക്ഷേപിക്കുന്ന കാലത്ത് ഏറ്റവും കുറഞ്ഞത് പ്രതിമാസം അടയ്‌ക്കേണ്ട തുക ആയിരം ദിര്‍ഹമാണ്. മൂന്ന് വര്‍ഷമാണ് ഇതിനുള്ള കുറഞ്ഞ കാലാവധി. ഇത് കഴിഞ്ഞാല്‍ തുക പിന്‍വലിക്കാം. ഓരോ മാസവും നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും ചേര്‍ത്ത് പിന്‍വലിക്കുന്ന ഓരോ മാസവും കിട്ടും. ഇതിനൊപ്പം തന്നെ പാരിതോഷികങ്ങളും സമ്മാനങ്ങളും നാഷണല്‍ ബോണ്ട്‌സില്‍ നിന്ന് ലഭിക്കുമെന്നതും എടുത്തുപറയേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+