യുഎഇ ല്‍ ആദായ നികുതി ഏര്‍പ്പെടുത്തില്ല
വ്യക്തികത നികുതി ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ആലോചിക്കുന്നില്ലെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.
ദുബായ്: സാമ്പത്തീക പരിഷ്‌കാരങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ നികുതി വരുമാനത്തിലേക്ക് നീങ്ങുന്നതായുള്ള വാര്‍ത്തകള്‍ പ്രവാസികളില്‍ ആശയകുഴപ്പം സ്വഷ്ടിക്കുന്നതിനിടയില്‍ വ്യക്തികത നികുതി ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ആലോചിക്കുന്നില്ലെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.
ആധായ നികുതി വ്യക്തികളില്‍ നിന്നും പിരിച്ചെടുക്കാനുള്ള പദ്ധതിയൊന്നും തങ്ങള്‍ക്കില്ലെന്ന് ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനസ് അല്‍ ഖൗരിയാണ് വ്യക്തമാക്കിയിരിക്കുന്നത്. വാറ്റുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടുകളും വിശദമായ ചര്‍ച്ചകളും പുരോഗമിക്കുകയാണ് 2018 ല്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനു കൈമാറും.

പദ്ധതിയുടെ ക്യത്യമായ വിവരങ്ങള്‍ ആ സമയത്ത് ജനങ്ങള്‍ക്ക് നല്‍കും. രാജ്യത്ത് ലഭിക്കുന്ന എണ്ണ സമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുവാനും ഇതിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ വര്‍ദ്ധനവു കണ്ടെത്തി ബഡ്ജറ്റിലേക്കുള്ള ധനകമ്മി കണ്ടെത്തുവാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications