ഇന്ത്യക്കാരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ യുഎഇ ഒരുങ്ങുന്നു
ഷാര്‍ജ: ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വേണ്ട നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നത് യുഎഇ ലേക്ക് വന്‍ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ നിന്നും എത്തിച്ചേരാന്‍ കാരണമാകുമെന്ന് ഷാര്‍ജയില്‍ നടന്ന എഫ്.ഡി.ഐ ഫോറം അഭിപ്രായപ്പെട്ടു. രാജ്യത്ത് വിവിധ ഫ്രീസോണുകളിലായി ഇന്ത്യയിലെ വന്‍ കമ്പനികള്‍ അധിക നിക്ഷേപത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും ഇന്ത്യയും യുഎഇ യും തമ്മിലുള്ള സൗഹ്യദ അന്തരീക്ഷം നിക്ഷേപകര്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതാണെന്നും പ്രഥമ പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
ഏതാണ്ട് 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നിലവില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ യുഎഇ ലെ നിക്ഷേപം. 26 ലക്ഷം ഇന്ത്യക്കാരില്‍ മൂന്ന് ലക്ഷം പേര്‍ വിവിധ വ്യാപാര വ്യവസായ സംരഭങ്ങളുടെ ഉടമകളാണ്. ഇതില്‍ തന്നെ 46 ശതമാനവും ഷാര്‍ജ കേന്ദ്രീകരിച്ചാണ് തങ്ങളുടെ മേഖല വികസിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ ചിലവും മികച്ച അടിസ്ഥാന സൗകര്യങ്ങളും തുറമുഖങ്ങളുടെ സാന്നിദ്ധ്യവുമാണ് ഷാര്‍ജയില്‍ ബിസിനസ്സ് കേന്ദ്രീകരിക്കാന്‍ കാരണമായതെന്നും ഫോറം വിലയിരുത്തി. ശുറൂഖ് (ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി) ആണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ജൗആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി അരങ്ങേറിയത്.












Click it and Unblock the Notifications