യുഎഇ യില്‍ എണ്ണവില ഒക്ടോബറില്‍ കൂടും
അബുദാബി: രാജ്യത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ എണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തും. ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ ഒക്ടോബറിലെ ഇന്ധന വില വിവര പട്ടികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. സൂപ്പര്‍ 98ന് 1.75 ദിര്‍ഹത്തില്‍ നിന്ന് 1.81 ദിര്‍ഹമായി വില ഉയരും.
സ്‌പെഷ്യല്‍ 95ന് 1.64ല്‍ നിന്ന് 1.70 ലേക്ക് ഉയരും. ഇപ്ലസ് 91ന് 1.63 ദിര്‍ഹമായിരിക്കും വില്‍പന വില. 1.57 ദിര്‍ഹമാണ് നിലവിലെ വില.

ഈ മാസം 1.72 ദിര്‍ഹമായിരുന്ന ഡീസല്‍ വില ഒക്ടോബര്‍ മുതല്‍ 1.76 ആകും. രാജ്യാന്തര അസംസ്‌കൃത എണ്ണ വിലയ്ക്ക് ആനുപാതികമായാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ബുധനാഴ്ച മുതല്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില അഞ്ച് ശതമാനം വര്‍ദ്ധിച്ചിട്ടുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications