Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് ആഹ്ലാദം; കുറഞ്ഞ ചെലവില്‍ നാട്ടിലെത്താം, ഒമാന്‍-യുഎഇ റൂട്ടില്‍ പുതിയ ബസ് സര്‍വീസ്

ദുബായ്: സീസണില്‍ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്കില്‍ നിന്ന് അല്‍പ്പം ആശ്വാസം ലഭിക്കുന്നതിന് പ്രവാസികള്‍ക്ക് വഴി തെളിയുന്നു. ഏറെ കാലമായി നിര്‍ത്തിവച്ച ഒമാന്‍-യുഎഇ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം. ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്ത് ആണ് സര്‍വീസ് വീണ്ടും തുടങ്ങുമെന്ന് അറിയിച്ചിട്ടുള്ളത്.

യുഎഇ തലസ്ഥാനമായ അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. ഒക്ടോബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ദുബായ് മസ്‌ക്കത്ത് റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പത്ത് ദിര്‍ഹമാണ് ഈ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക്. പുതിയ സര്‍വീസിന്റെ ടിക്കറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

oman-uae-bus

കൊവിഡ് വ്യാപന കാലത്ത് സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ഒമാന്‍-യുഎഇ ബസ് സര്‍വീസ് നിര്‍ത്തിവച്ചത്. നേരത്തെ മസ്‌ക്കത്ത് ദുബായ് റൂട്ടിലായിരുന്നു സര്‍വീസ്. ഒക്ടോബര്‍ ഒന്നിന് പുനരാരംഭിക്കുമ്പോള്‍ അബുദാബിയിലേക്കും അല്‍ ഐനിലേക്കുമായിരിക്കും സര്‍വീസ്. പിന്നീട് ദുബായിലേക്കും സര്‍വീസ് ആരംഭിച്ചേക്കും.

മസ്‌ക്കത്തില്‍ നിന്ന് അബുദാബിയിലേക്ക് വണ്‍വേ ടിക്കറ്റിന് 11.5 റിയാലാണ് ചെലവ്. അതായത് 109 ദിര്‍ഹം. 23 കിലോ ലഗേജും അനുവദിക്കും. കൂടാതെ ഏഴ് കിലോ കൈയ്യിലും കരുതാം. യുഎഇക്കും ഒമനിലേക്കും പതിവായി യാത്ര ചെയ്യുന്ന ബിസിനസുകാര്‍ക്കാണ് ഈ സര്‍വീസ് ഏറെ ഗുണം ചെയ്യുക. നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും ആശ്വാസം നല്‍കും.

യുഎഇയില്‍ ബിസിനസ് ചെയ്യുന്ന ഒട്ടേറെ പ്രവാസികളുണ്ട്. ഇവരില്‍ മിക്കവര്‍ക്കും ചരക്കുകളും മറ്റുമെത്തുന്നത് ഒമാന്‍ വഴിയാണ്. അതുകൊണ്ടുതന്നെ പുതിയ സര്‍വീസ് നേട്ടമാണ്. നിലവില്‍ മസ്‌ക്കത്ത് ദുബായ് റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസുണ്ട്. എണ്ണം കുറവായതിനാല്‍ ടിക്കറ്റ് കിട്ടാന്‍ വലിയ പ്രയാസമാണ്. വിമാന ടിക്കറ്റിന് ചെലവ് കൂടുതലുമാണ്.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസമാണ് പുതിയ ബസ് സര്‍വീസ്. മസ്‌കത്തിലേക്ക് അബുദാബിയില്‍ നിന്ന് 5-6 മണിക്കൂറില്‍ എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അഞ്ച് മണിക്കൂര്‍ യാത്രയേ ഉള്ളൂ എങ്കിലും എമിഗ്രേഷന്‍ നടപടികള്‍ക്കുള്ള സമയം കൂടി പരിഗണിച്ചാല്‍ ആറ് മണിക്കൂര്‍ പ്രതീക്ഷിക്കാം. യുഎഇയിലേക്കും ഒമാനിലേക്കും അവധി സമയങ്ങള്‍ ചെലവിടാന്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇതൊരു അതുല്യ അവസരമാണ്.

വളരെ തിരക്കുള്ള യുഎഇ-കേരള റൂട്ടില്‍ പലപ്പോഴും വിമാന ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഒമാന്‍ വഴി കണക്ഷന്‍ വിമാനങ്ങള്‍ തിരഞ്ഞെടുത്ത് കുറഞ്ഞ ചെലവില്‍ യാത്രയ്ക്ക് ശ്രമിക്കുന്ന പ്രവാസികളും ഏറെയാണ്. ഇത്തരക്കാര്‍ക്ക് നല്ല വഴിയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. മസ്‌ക്കത്തിലെ അസൈബ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബസ് ബുറൈമി അതിര്‍ത്തി വഴി അല്‍ഐന്‍ വഴിയാണ് അബുദാബിയിലെത്തുക.

അല്‍ ഐനിലേക്ക് ആറ് മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ അബുദാബിയിലേക്ക് അതിനേക്കാള്‍ വരുമെന്നും പറയപ്പെടുന്നു. അല്‍ ഐനിലേക്ക് 8.5 റിയാലാണ് ടിക്കറ്റ് നിരക്ക്. മുവസലാത്തിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 1551 എന്ന നമ്പറില്‍ വിളിച്ചാലും വിവരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+