പ്രവാസികള്‍ക്കായി ഏക ദിന നിയമ സഹായ പദ്ധതി സംഘടിപ്പിക്കുന്നു
അബുദാബി: സെന്റര്‍ ഫോര്‍ മൈഗ്രന്റ് സ്റ്റഡീസും (CIMS), മൈഗ്രന്റ് ഫോറം ഏഷ്യയും, അബുദാബി കേരള സോഷ്യല്‍ സെന്ററും സംയുക്തമായാണ് പ്രവാസികള്‍ക്കായി ഒരു ദിവസത്തെ നിയമ സഹായ പദ്ധതി ഒരുക്കുന്നത്. സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുള്ള നിയമ സംരക്ഷണം പ്രവാസികള്‍ക്കിടയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലാളികള്‍ക്കായി നിയമ നിര്‍മാണം നടത്തി അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. എന്നാല്‍ സര്‍ക്കാര്‍ പരിരക്ഷിച്ചിട്ടുള്ള നിയമങ്ങളെക്കുറിച്ച് ഇന്ത്യന്‍ പ്രവാസികള്‍ പലരും അജ്ഞരായതിനാല്‍ പലരും കൊടിയ ചൂഷണങ്ങള്‍ക്ക് വിധേയമായി കടുത്ത പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു. 27 നു വൈകീട്ട് അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ അബുദാബി സോഷ്യല്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങില്‍ രാജ്യത്തുള്ള പ്രഗല്‍ഭ അഭിഭാഷകര്‍ വിവിധ തരത്തിലുള്ള നിയമോപദേശങ്ങളും നിയമ സഹായങ്ങളും സാധാരണ പ്രവാസികള്‍ക്ക് കൈമാറും. നിയമ സഹായം ആവശ്യമായ വ്യക്തികള്‍ അവരുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി ഓരോ എമിറേറ്റിലുമുള്ള ഞങ്ങളുടെ പ്രതിനിധികളെ അതിന്റെ വിശദാംശങ്ങള്‍ മുഖേന ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് നോമ്പുതുറയും, വാഹന സഹായം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
റഫീക്ക് റാവുത്തര്‍ (കോ ഓര്‍ഡിനേറ്റര്‍) 0566215382
എന്‍. വി. മോഹനന്‍ (അബുദാബി) 0505464662
ഗോപി ചേലക്കര (ദുബൈ) 055 8867958
അനില്‍ അമ്പാട്ട് (ഷാര്‍ജ) 0506884952
അഷ്‌റഫ് മാളിയക്കല്‍ (റാസ് അല്‍ഖൈമ) 0557502516
ഇ.കെ. സലാം (അല്‍ ഐന്‍) 0507733083












Click it and Unblock the Notifications