യുഎസ്സിനെക്കാളും ഹോങ്കോംഗിനെക്കാളും പ്രവാസികള്‍ക്ക് പ്രിയം യുഎഇയോട്
യുഎസ്സിനെക്കാളും ഹോങ്കോംഗിനെക്കാളും പ്രവാസികള്‍ക്ക് പ്രിയം യുഎഇയോട്
ദുബായി: ലോകത്ത് പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളില്‍ പത്താം സ്ഥാനത്ത് യു.എ.ഇ. അമേരിക്ക, ഹങ്കോംഗ് തുടങ്ങിയ പേരുകേട്ട രാജ്യങ്ങളെ പിന്നിലാക്കിയാണ് എച്ച്.എസ്.ബി.സിയുടെ എക്സ്പാറ്റ് എക്സപ്ലോറര്‍ സര്‍വേയില്‍ യു.എ.ഇ നേട്ടം കൊയ്തത്.
27500 പ്രവാസികളെ പങ്കെടുപ്പിച്ച് നടത്തിയ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സര്‍വേയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനം മുകളിലേക്ക് കയറാന്‍ യു.എ.ഇക്ക് സാധിച്ചു. സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാമത്. നോര്‍വേ, ന്യൂസിലാന്റ്, ജര്‍മനി, നെതര്‍ലാന്റ്സ് എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റു രാജ്യങ്ങള്‍. സാമ്പത്തികം എന്ന വിഭാഗത്തിലാണ് യു.എ.ഇ വന്‍ നേട്ടമുണ്ടാക്കിയത്. ശമ്പളം, സേവിംഗ്സ്, ജോലിയിലെ പുരോഗതി, സംരഭകത്വം തുടങ്ങിട ഘടകങ്ങള്‍ പരിഗണിച്ചാണിത്.

യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എ.ഇയിലെ 56 ശതമാനം പ്രവാസികളും പറഞ്ഞത് തങ്ങളിവിടെ എത്തിയത് സാമ്പത്തികമായ അഭിവൃദ്ധി ലക്ഷ്യമിട്ടാണെന്നാണ്. ഈ ലക്ഷ്യം അവര്‍ കൈവരിച്ചതായി സര്‍വേയില്‍ വ്യക്തമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മറ്റേത് രാജ്യത്തെയും പ്രവാസികളെക്കാള്‍ യു.എ.ഇയില്‍ കഴിയുന്ന വിദേശികളാണ് വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത്. ഇക്കാര്യത്തിലുള്ള ആഗോള ശരാശരി വര്‍ഷത്തില്‍ ഒരു ലക്ഷം ഡോളറാണെങ്കില്‍ യു.എ.ഇയില്‍ അത് 127000 ഡോളറാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
നല്ല ജീവിതാനുഭവങ്ങളുടെ കാര്യത്തിലും മികച്ച സ്കോറാണ് യു.എ.ഇക്ക് ലഭിച്ചത്. സുരക്ഷ, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടാന്‍ രാജ്യത്തിനായി. കുടുംബമായി ജീവിക്കാനുള്ള സാഹചര്യം പരിഗണിക്കുമ്പോഴും യു.എ.ഇ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുട്ടികളുടെ ആരോഗ്യ പരിപാലനം, ജീവിത നിലവാരം, ആളുകള്‍ തമ്മിലുള്ള സഹിഷ്ണുത തുടങ്ങിയ കാര്യങ്ങളാണ് സര്‍വേയില്‍ യു.എ.ഇക്ക് വലിയ അംഗീകാരം നേടിക്കൊടുത്തത്. നേരത്തേ ഒരു ഇടത്താവളമായാണ് യു.എ.ഇയെ പ്രവാസികള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. കൂടുതല്‍ കാലം ഇവിടെ കഴിയാനുള്ള തീരുമാനത്തോടെയാണ് പ്രവാസികള്‍ യു.എ.ഇയിലെത്തുന്നത്. കുടുംബ സമേതം ഇവിടെ താമസമാക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും സര്‍വേ ഫലം വ്യക്തമാക്കുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications