ദുബായ്;കെഎംസിസി 1000 വീടുകള്‍ നിര്‍മ്മിയ്ക്കുന്നു

നിലവില്‍ 200 ഓളം വീടുകള്‍ മലപ്പുറം ജില്ലയില് മാത്രം നിര്‍മ്മിച്ച് നല്‍കി.ഇനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് കൂടി പദ്ധതിയുടെ ഉപയോഗം ലഭ്യമാക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത്. 1,500 വീടുകള്‍ നിര്‍മ്മിച്ചിട്ടും സ്വന്തമായി ഒരു വീടില്ലാതിരുന്ന ഒരു ആശാരിയ്ക്കും, സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്യാനൊരുങ്ങുകയും എന്നാല്‍ രക്ഷപ്പെടുകയും ചെയ്ത 60കാരിയായ നഫീസ എന്ന സ്ത്രീയും സൗജന്യമായി വീട് നല്‍കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇരുവരും സര്‍ക്കാരില്‍ സൗജന്യ പാര്‍പ്പിട പദ്ധതിയ്ക്കായി പലതവണ അപേക്ഷ നല്‍കിയതാണ്.
മലപ്പുറം ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഭവനരഹിതനായ ഒരാള്‍ക്ക് ഒരു വീട് എന്ന നിലയിലാണ് പദ്ധതിയ്ക്ക തുടക്കമിട്ടതെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ പിന്തുണയോടെയ പദ്ധതി വ്യാപിപ്പിയ്ക്കാനാണ് തീരുമാനം.220 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി താക്കോല്‍ കൈമാറ്റം നടന്നു. 300 വീടുകളുടെ നിര്‍മ്മാണം പുരോഗമിയ്ക്കുന്നു. ഇനി 500 വീടുകള്‍ കൂടി നിര്‍മ്മിയ്ക്കാനുള്ള ധനസമാഹരണം കെഎംസിസിയുടെ നേതൃത്ത്വത്തില്‍ നടക്കുന്നു.
നാല് ലക്ഷം രൂപ മുതല്‍ ഏഴ് ലക്ഷം രൂപവരെയാണ് ഓരോ വീടിന്റെയും നിര്‍മ്മാണത്തിന് വേണ്ടി ചെലവാകുന്നത്. മുസ്ലിങ്ങള്‍ക്ക് മാത്രമല്ല പദ്ധതിയുടെ ഉപയോഗം ലഭിയ്ക്കുകയെന്നും മറ്റ് മത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന അര്‍ഹരായ വ്യക്തികള്‍ക്കും പദ്ധതിയുടെ ഉപയോഗം ലഭിയ്ക്കുമെന്നും കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications