കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 സെക്കന്റിനുള്ളില്‍ യുഎഇ യില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം

Google Oneindia Malayalam News

ദുബായ്: സ്വദേശികള്‍ക്കും രാജ്യത്ത് റസിഡന്റ് വിസയിലുള്ള വിദേശികള്‍ക്കും വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തില്‍ സൗജന്യ രജിസ്‌ട്രേഷനുള്ള സൗകര്യം ദൂബായ് എമിഗ്രേഷന്‍ ഒരുക്കി.

തിങ്കളാഴ്ച മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന ദുബായ് ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനിലാണ് പൊതുജനങ്ങള്‍ക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒറിജിനല്‍ പാസ്‌പോര്‍ട്ട് സഹിതം ഗേറ്റ് നമ്പര്‍ ഏഴിനടുത്തുള്ള പവലിയനില്‍ എത്തുന്ന ആര്‍ക്കും സൗജന്യ രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കാം. പിന്നീട് എപ്പോഴും രാജ്യം വിട്ട് പോകുമ്പോഴും രാജ്യത്ത് പ്രവേശിക്കുമ്പോഴും വിമാനത്താവളങ്ങളില്‍ ക്യൂവില്‍ നില്‍ക്കാതെ സ്മാര്‍ട്ട് ഗേറ്റ് വഴി കടക്കാനാവും.

UAE Smart Gate

ഗേറ്റില്‍ പാസ്‌പോര്‍ട്ട് വെക്കുമ്പോള്‍ തന്നെ സീല്‍ പതിക്കുകയും നേത്ര സ്‌കാന്‍ മെഷിനില്‍ നോട്ടം പതിയുമ്പോള്‍ നേത്ര സ്‌കാന്‍ പൂര്‍ത്തിയാക്കി ഗേറ്റ് തുറക്കപ്പെടുകയും ചെയ്യും. വെറും 20 സെക്കന്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏത് എമിറേറ്റിലെ വിസക്കാര്‍ക്കും സ്മാര്‍ട്ട് ഗേറ്റില്‍ റെജിസ്റ്റര്‍ ചെയ്യാം.ഏപ്രില്‍ 1 വരെ നടക്കുന്ന എക്‌സിബിഷനില്‍ പരമാവധി ആളുകള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.

English summary
UAE, airport passengers will ‘clear immigration in seconds,20 സെക്കന്റിനുള്ളില്‍ യുഎഇ യില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X