കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മേലുള്ള അധിക ഫീസ് നിരോധിക്കാന്‍ സര്‍ക്കാര്‍

Google Oneindia Malayalam News

അബുദാബി: ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മേല്‍ ഈടാക്കുന്ന അധിക ഫീസ് നിരോധിക്കാന്‍ യുഎഇ ആലോചിക്കുന്നു. ഉടന്‍ തന്നെ ഈ ഭേദഗതി പ്രാബല്യത്തില്‍ വരും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുറമേ ആരോഗ്യം, വിദ്യാഭ്യാസം, ഏവിയേഷന്‍ എന്നീ രംഗത്തും നിരോധനം നിലവില്‍ വരും. ദുബായില്‍ ധനകാര്യ വകുപ്പ് മന്ത്രി സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മസൂറിയുടെ അധ്യക്ഷതയില്‍ ദുബായില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

ഇത്തരത്തില്‍ അധികമായി ഈടാക്കുന്ന എല്ലാ ചാര്‍ജ്ജുകളും ഉടന്‍ നിരോധിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണത്തിനുള്ള ഉന്നത കമ്മറ്റി ഈയിടെ ചര്‍ച്ച ചെയ്തതായും ക്രെഡിറ്റ് കാര്‍ഡ് സര്‍വ്വീസുകള്‍ക്കുള്ള ഫീസ് ഒഴിവാക്കുന്ന കാര്യം ആരോഗ്യ, വിദ്യാഭ്യാസ, ഏവിയേഷന്‍ വകുപ്പുകളുമായി ചേര്‍ന്ന് കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം നടപ്പിലാക്കുമെന്നും യുഎഇ ധനകാര്യ വകുപ്പ് വ്യക്തമാക്കി.

card

എമിറേറ്റ്‌സില്‍ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീം കമ്മറ്റി നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യുഎഇയിലെ നിയമമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് വ്യാപാരികളില്‍ നിന്നും ഈടാക്കാറുണ്ട്. എന്നാല്‍ ഇത് മൊത്തം സാധനങ്ങളുടെ രണ്ടോ മൂന്നോ ശതമാനം മാത്രമേ വരികയുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ വ്യാപാരികളില്‍ നിന്നോ ഉപയോക്താക്കളില്‍ നിന്നോ ഫീസ് ഈടാക്കുന്നത് സെന്‍ട്രല്‍ ബാങ്ക് നിയമപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

English summary
UAE took steps to ban extra fee on credit card transactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X