യുഎഇ കന്പനികള്‍ ജീവനക്കാര്‍ക്ക് '3ദിവസത്തെ' അവധി നല്‍കി, വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു
ദുബായ്: കനത്ത മഴയില്‍ യുഎഇയിലെ പല കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കി. വ്യാഴാഴ്ച മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കൂടിയുള്ളതിനാലാണ് വര്‍ക്ക് ഫ്രം ഹോം അനുവദിയ്ക്കുന്നത്. ഇത്തരം അനുമതികള്‍ ലഭിയ്ക്കാത്ത കമ്പനികളിലെ ജീവനക്കാര്‍ വ്യാഴാഴ്ച ലീവ് എടുക്കുന്ന സാഹചര്യമാണ് ഉള്ളത്.
ചില കമ്പനികള്‍ ഇതിനോടകം തന്നെ വ്യാഴാഴ്ച അവധി നല്‍കി കഴിഞ്ഞു. ചുരുക്കത്തില്‍ മഴ കാരണം മൂന്ന് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ലഭിയ്ക്കുന്നത്. സ്‌കൂളുകള്‍ അവധിയായതിനാല്‍ സ്ത്രീ ജീവനക്കാര്‍ അവധിയെടുക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. മീഡിയ സിറ്റിയിലെ ഒരു ഐടി കമ്പനിയും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.

ജെബേല്‍ അലി ഫ്രീസോണിലെ പല കമ്പനികളും കഴിഞ്ഞ ദിവസം ജീവനക്കാരെ നേരത്തേ പോകാന്‍ അനുവദിയ്ക്കുകയും വ്യാഴാഴ്ച അവധി നല്‍കുകയും ചെയ്തിട്ടുണ്ട്. ഷെയ്ഖ് സയീദ് റോഡ് ഉള്‍പ്പടെയുള്ളവ വെള്ളം നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. റോഡുകള്‍ വെള്ളം കയറി നിറഞ്ഞതും, ട്രാഫിക് പ്രശ്‌നങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications