കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ വായനാവര്‍ഷം; ചിരന്തന 500 ഓളം പുസ്തകങ്ങള്‍ വിതരണം ചെയ്തു

Google Oneindia Malayalam News

ദുബായ്: ആധുനിക കാലഘട്ടത്തിലും എഴുത്തും വായനയും ലോകത്ത് വര്‍ദ്ധിച്ചുവരുകയാണെന്നന്നും മറിച്ചുള്ള വാദം അടിസ്ഥാന രഹിതമാണെന്നും സീരിയല്‍ സംവിധായകന്‍ നസീര്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിലും എഴുത്തിനും വായനക്കും പുതിയ പുതിയ മേഖലകള്‍ തുറക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെയാണ് എഴുത്തും വായനയും വര്‍ദ്ധിച്ചിരിക്കുന്നതെന്നും, പ്രഗല്‍ഭരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പുസ്തകങ്ങള്‍ മാത്രമല്ല സാധാരണക്കാരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പോലും ഗൗരമായ ചര്‍ച്ചക്ക് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

uae-readingday

യു.എ.ഇ.പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും, യു.എ.ഇ വൈസ് പ്രസിഡന്റും, ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പ്രഖ്യാപിച്ച വായനവര്‍ഷം 2016 ന്റെ ഭാഗമായി ചിരന്തന സാംസ്‌ക്കാരിക വേദി സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിരന്തന പുറത്തിറക്കിയ 23 പുസ്തകങ്ങളുടെ 500 ല്‍ പരം കോപ്പികള്‍ ഇതുവരെ വിതരണം നടത്തിയതായി അദ്ധ്യക്ഷത പ്രസംഗം നടത്തി കൊണ്ട് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

നാലകത്ത് റഹൂഫ്, സി.പി.മുസ്തഫ, ഒ.വി.ദാസ് , രവി മുലിയാര്‍, നവാസ് തലശ്ശേരി, ബഷീര്‍ കൈതാര്‍, എന്‍.പി.സക്കരിയ്യ' ടി.പി. സാജിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചിരന്തന ജനറല്‍ സിക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ജിജോ ജേക്കബ്ബ് നന്ദിയും പറഞ്ഞു.

English summary
UAE Reading Year: Chirandana distributed about 500 books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X