എമിറേറ്റ്‌സ് ഐഡി കാര്‍ഡിലൂടെ ഇനി പെട്രോളും അടിക്കാം!!
അബുദാബി: യുഎഇക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, എമിറേറ്റ്‌സ് ഐഡി കാര്‍ഡിലൂടെ ഇനി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.
അബുദാബി നാഷണന്‍ ഓയില്‍ കമ്പനിയാണ് എനിറേറ്റ് കാര്‍ഡകുകള്‍ വാലറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എമിറേറ്റ് ഐഡി കാര്‍ഡ്
യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് എമിറേറ്റ്ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. എമിറേറ്റ് കാര്‍ഡുകള്‍ വഴി വിവിധ സേവനങ്ങള്‍ ഒരുക്കുകയാണ് അബുദാബി നാഷണല്‍ കമ്പനി.

പെട്രോള്‍ അടിക്കാം
എമിറേറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യുഎഇക്കാര്‍ക്ക് പെട്രോള്‍ അടിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി.

മാര്‍ച്ച് 1 മുതല്‍
അഡ്‌നോക്ക് വാലറ്റ് അക്കൗണ്ടുമായി ഐഡി കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നത് തികച്ചും സൗജന്യമാണ്. മാര്‍ച്ച് 1 മുതലാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാലറ്റില്‍ നിന്ന് പണം
അഡ്‌നോക്ക് വാലറ്റ് അക്കൗണ്ടുമായി ഐഡി കാര്‍ഡുകള്‍ ബന്ധിപ്പിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കുന്ന പണം അക്കൗണ്ടില്‍ നിന്നും ഓട്ടോമാറ്റിക് ആയി ക്രെഡിറ്റ് ആകും.

എമിറേറ്റ് ഐഡി കാര്‍ഡ് വിവിധ ആവശ്യങ്ങള്‍ക്ക്
നിലവില്‍ പല ആവശ്യങ്ങള്‍ക്കും എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. യുഎഇ നിവാസിയാണ് എന്ന് തെളിയിക്കുന്നതിനുള്ള തെളിവാണ്, ദുബായി ഗവണ്‍മെന്റ് സ്റ്റാഫുകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സിന് വേണ്ടി, ബാങ്ക് അക്കൗണ്ടുകള്‍ക്കും ടെലികോം സര്‍വ്വീസിനും എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കാണ് നിലവില്‍ ഉപയോഗിക്കുന്നത്.












Click it and Unblock the Notifications