വേണമെങ്കില്‍ 'മലയാളികള്‍' വിമാനവും വലിയ്ക്കും,ദുബായില്‍ നടന്ന 'വിമാനം വലി'യില്‍ കസറിയത് പ്രവാസികള്‍
ദുബായ്: വടംവലി കണ്ടിട്ടില്ലാത്ത മലയാളികള്‍ കുറവാകും. പക്ഷേ വിമാനം വലി കണ്ടിട്ടുണ്ടോ. വിമാനം വലിയോ അതെന്താ? പേരില്‍ നിന്ന് തന്നെ ചിലത് ഊഹിയ്ക്കാവുന്നതല്ലേയുള്ളൂ പിന്നെന്തിന് ചിന്തിച്ച് തല പുകയ്ക്കണം. വിമാനം വലിയ്ക്കുക അത് തന്നെ. വലിയൊരു വടം ഉപയോഗിച്ച് നിര്‍ത്തിയിട്ടിരിയ്ക്കുന്ന വിമാനത്തെ റണ്‍വേയിലൂടെ വലിച്ച് നീക്കുക. ദുബായില്‍ പ്രവാസികള്‍ ഉള്‍പ്പടെ പങ്കെടുത്ത ഈ വേറിട്ട മത്സരം ഏറെ ശ്രദ്ധേയമായി.
ലോകത്തെമ്പാടുമുള്ള അന്ധര്‍ക്കും കാഴ്ചയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നവര്‍ക്കും വേണ്ടി ചികിത്സ ലഭ്യമാക്കുന്നതിന് പണം കണ്ടെത്തുന്നതിനായാണ് വിമാനം വലി നടത്തിയത്. ദുബായിലെ സ്ഥിരം താമസക്കാരും പ്രവാസികളും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ യുവര്‍ സൈറ്റ് അവര്‍ ഹാപ്പിനസ് എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്തു. പത്ത് ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ദുബായ് എയര്‍പോര്‍ട്ടും, ഓര്‍ബിസ് എന്ന എന്‍ജിയോയും സംയുക്തമായിട്ടാണ് പരിപാടി നടത്തിയത് ത്. അന്ധരുടെ ചികിത്സയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവൃത്തിയ്ക്കുന്ന സംഘടനയാണ് ഓര്‍ബിസ്. 747 ബോയിംഗ് വിമാനമാണ് മത്സരത്തിനായി ഒരുക്കിയത്. മത്സരത്തില്‍ പങ്കെടുത്ത ഓരോ ഗ്രൂപ്പും 1000 ദിര്‍ഹം വീതം എന്‍ജിഒയ്ക്ക് സംഭാവനയായി നല്‍കുകയും ചെയ്തു.
فريق من مطارات #دبي يشارك في تحدي سحب طائرة البوينج 747 لاطول مسافة ممكنة pic.twitter.com/cr8MOxgw2Y
— مطارات دبي (@DubaiAirportsAr) March 3, 2016












Click it and Unblock the Notifications