Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്;ഹോട്ടല്‍ ഭക്ഷണത്തിന് വില തോന്നിയ പോലെ

ദുബായ്: യുഎഇയില്‍ പലയിടത്തും ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടി. അധികൃതരുടെ അനുവാദമില്ലാതെയാണ് വിലക്കൂട്ടല്‍. അഞ്ച് മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. എമറാത്ത് അല്‍ യൂം ദിനപത്രമാണ് ഹോട്ടലുകളിലെ വില വര്‍ധന റിപ്പോര്‍ട്ട്് ചെയ്തത്.

വില വര്‍ധനയെത്തുടര്‍ന്ന് ജനങ്ങള്‍ പരാതിയുമായി അധികൃതരെ സമീപിച്ചത്. യാത്ര നിരക്ക്, വാടക എന്നിവ വര്‍ധിപ്പിച്ചതിന് ആനുപാതികമായിട്ടാണ് ഹോട്ടലുകള്‍ ഭക്ഷണത്തിന് വിലകൂട്ടിയത്.

Tandoori Chiken

എന്നാല്‍ വിലക്കൂട്ടലിന് അുമതി നല്‍കിയിട്ടില്ലെന്ന് വാണിജ്യകാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. ഹോട്ടലുകള്‍ വിലക്കൂട്ടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വാണിജ്യകാര്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ ചില ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതായി കണ്ടെത്തി. ഷിഷ് താവൂക്കിന്റെ വില ദുബായിലും ഷാര്‍ജയിലും 2 ദിര്‍ഹം കൂട്ടി. ബ്രോസ്റ്റഡ് ചിക്കന്റെ വില 20 ദിര്‍ഹമായിരുന്നത് 21 ദിര്‍ഹമായി ഉയര്‍ത്തി. ഗ്രില്‍ഡ് മീറ്റിന്റെ വില 25 ദിര്‍ഹത്തില്‍ നിന്ന് 29 ദിര്‍ഹമായിട്ടാണ് ഉയര്‍ത്തിയിരിയക്കുന്നത്. ഭക്ഷണത്തിന് അധികൃതരുടെ അനുവാദമില്ലാതെ വിലകൂട്ടിയതിന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+